Saturday, September 14, 2024
HomeFilm houseഎല്ലായിടവും നമ്മയിടംതാ! സ്റ്റൈലായി വിജയ്; ആകാംക്ഷ നിറച്ച് 'വാരിസ്' ട്രെയിലർ

എല്ലായിടവും നമ്മയിടംതാ! സ്റ്റൈലായി വിജയ്; ആകാംക്ഷ നിറച്ച് ‘വാരിസ്’ ട്രെയിലർ

ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം ‘വാരിസി’ന്റെ ട്രെയിലർ പുറത്തിറങ്ങി. ആക്ഷൻ മാത്രമല്ല ഒരു കുടുംബ ചിത്രം കൂടിയാണ് വാരിസ് എന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. 

ശരത് കുമാറാണ് വിജയുടെ അച്ഛന്റെ വേഷത്തിലെത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിജയ് രാജേന്ദ്രന്‍ എന്ന ആപ്പ് ഡിസൈനറായിട്ടാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. രശ്മിക മന്ദാനയാണ് നായിക. പ്രഭു, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, ഖുശ്ബു, യോഗി ബാബു, ജയസുധ, സംഗീതാ ക്രിഷ്, സംയുക്താ ഷണ്‍മുഖനാഥന്‍, നന്ദിനി റായ്, ഗണേഷ് വെങ്കട്ടരാമന്‍, ശ്രീമാന്‍, വി.ടി. ഗണേശന്‍, ജോണ്‍ വിജയ്, ഭരത് റെഡ്ഡി, സഞ്ജന എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

- Advertisment -

Most Popular