Wednesday, September 11, 2024
Homeആലപ്പുഴയില്‍ പൊലീസ് ജീപ്പ് ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
Array

ആലപ്പുഴയില്‍ പൊലീസ് ജീപ്പ് ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

ആലപ്പുഴ: പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. തലവടിയിൽ ഡിസിആർബി ഡിവൈഎസ്പിയുടെ വാഹനം ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.30നാണ് അപകടം സംഭവിച്ചത്.

ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പിയുടെ ജീപ്പാണ് ഇടിച്ചത്. ഡ്രൈവർ മാത്രമാണ് ജീപ്പിലുണ്ടായിരുന്നതെന്നാണ് വിവരം. ആലപ്പുഴ ബീച്ചിൽ പുതുവത്സരാഘോഷത്തിനെത്തിയതായിരുന്നു യുവാക്കൾ. പൊലീസ് അന്വേഷണം ആരംഭിച്ചു

- Advertisment -

Most Popular