Friday, December 1, 2023
Home2023ലെ അവസാന ദിനം ചെലവഴിക്കാന്‍ പോയി; യുവാവുമായുള്ള ബന്ധം നഷ്ടപ്പെട്ടപ്പോള്‍ പരാതി നല്‍കി; രാത്രി പൊലീസിന്റെ...
Array

2023ലെ അവസാന ദിനം ചെലവഴിക്കാന്‍ പോയി; യുവാവുമായുള്ള ബന്ധം നഷ്ടപ്പെട്ടപ്പോള്‍ പരാതി നല്‍കി; രാത്രി പൊലീസിന്റെ അതിവേഗ പരിശോധന; വീട്ടുകാരെ കണ്ണീരിലാഴ്ത്തി ന്യൂ ഇയര്‍ എത്തുംമുമ്പ് യുവാവിന്റെ മരണം

ഇടുക്കി വണ്ണപ്പുറത്തിന് സമീപം വിനോദ സഞ്ചാര കേന്ദ്രമായ കോട്ടപ്പാറയിൽ യുവാവിനെ കൊക്കയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.പോത്താനിക്കാട് സ്വദേശി ജീമോൻ കല്ലുങ്കൽ (35)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.  ശനിയാഴ്ച രാവിലെ 5.30-ന് ബൈക്കുമായി വീട്ടിൽ നിന്ന് കോട്ടപ്പാറയിലെ സൂര്യോദയം കാണാൻ പുറപ്പെട്ടതായിരുന്നു ജീമോൻ. ഉച്ച കഴിഞ്ഞിട്ടും തിരികെ എത്തിയില്ല. ഫോൺ വിളിച്ചിട്ട് എടുക്കാതിരിക്കുകയും ചെയ്തതോടെ വീട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

യുവാവിന് വേണ്ടി പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഡ്രോണ് ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ യുവാവ് പാറയിടുക്കിൽ ഉള്ളതായി കണ്ടെത്തിയത്. വടം ഉപയോഗിച്ചാണ് രക്ഷ പ്രവർത്തകർ പാറയിടുക്കിൽ ഇറങ്ങിയത്. രക്ഷ പ്രവർത്തകര്‍ കണ്ടെത്തുമ്പോള്‍ യുവാവിന് ജീവനുണ്ടായിരുന്നില്ല.

- Advertisment -

Most Popular