Thursday, November 30, 2023
HomeFilm houseആപ്പ് കൈസാ ഹെ; അസുഖം കഴിഞ്ഞ് മകന്റെ ചിത്രത്തിലേക്ക് ശ്രീനിവാസന്‍; ധ്യാനിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ ഇടവേള...

ആപ്പ് കൈസാ ഹെ; അസുഖം കഴിഞ്ഞ് മകന്റെ ചിത്രത്തിലേക്ക് ശ്രീനിവാസന്‍; ധ്യാനിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ ഇടവേള ബാബുവും

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയൊരുക്കി വിനയ് ജോസ് സംവിധാനം ചെയ്യുന്ന ആപ്പ് കൈസേ ഹോ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മാനുവല്‍ ക്രൂസ് ഡാര്‍വിനും അംജിത്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ആപ്പ് കൈസേ ഹോ. ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അജു വര്‍ഗീസ്, രമേഷ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്, ജീവ ജോസഫ്, ദിവ്യദര്‍ശന്‍, സഞ്ജു ശിവറാം, ജൂഡ് ആന്റണി, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്, തന്‍വി റാം, വിജിത എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് ‘ആപ്പ് കൈസേ ഹോ’.

- Advertisment -

Most Popular