Wednesday, September 11, 2024
HomeNewshouseബെൻസേമയ്ക്ക് കലിയടങ്ങുന്നില്ല; ദെഷാമിനെതിരെ ഏജൻറ് രംഗത്ത്; കളിക്കാൻ ബെൻസേമ സജ്ജനായിരുന്നുവെന്ന് വെളിപ്പെടുത്തൽ

ബെൻസേമയ്ക്ക് കലിയടങ്ങുന്നില്ല; ദെഷാമിനെതിരെ ഏജൻറ് രംഗത്ത്; കളിക്കാൻ ബെൻസേമ സജ്ജനായിരുന്നുവെന്ന് വെളിപ്പെടുത്തൽ

പാരിസ്‌- കരിം ബെൻസെമയെ ലോകകപ്പിൽ കളിക്കാൻ അനുവദിച്ചില്ലെന്ന്‌ വാദം. ബെൻസെമയുടെ ഏജന്റ്‌ കരിം ദ്യാസിരിയാണ്‌ ഫ്രഞ്ച്‌ പരിശീലകൻ ദിദിയെർ ദെഷാമിനെതിരെയും മെഡിക്കൽ സംഘത്തിനെതിരെയും രംഗത്തെത്തിയത്‌. നേരത്തേ പറഞ്ഞയച്ചതിൽ ബെൻസെമയ്ക്ക്‌ അതൃപ്‌തിയുണ്ടായിരുന്നു. ലോകകപ്പ്‌ തുടങ്ങുന്നതിന്‌ മൂന്നുദിവസംമുമ്പാണ്‌ ബെൻസെമയ്ക്ക്‌ പരിക്കേറ്റത്‌. മൂന്നാഴ്‌ചത്തെ വിശ്രമം വേണ്ടിവരുമെന്നായിരുന്നു ഫ്രഞ്ച്‌ ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചത്‌. ഉടൻതന്നെ ദെഷാം ഈ മുപ്പത്തഞ്ചുകാരനെ ടീമിൽനിന്ന്‌ ഒഴിവാക്കുകയും ചെയ്‌തു. പകരക്കാരനെ പ്രഖ്യാപിച്ചില്ല. ഖത്തറിൽനിന്ന്‌ മടങ്ങിയ ബെൻസെമ സ്‌പാനിഷ്‌ ക്ലബ്‌ റയൽ മാഡ്രിഡിൽ പരിശീലനം നടത്തി. പിന്നാലെ ദേശീയ ടീമിൽനിന്ന്‌ വിരമിക്കുകയും ചെയ്‌തു.

നോക്കൗട്ട്‌ ഘട്ടത്തിൽ കളിക്കാൻ ബെൻസെമ സജ്ജനായിരുന്നുവെന്ന്‌ ദ്യാസിരി പറഞ്ഞു. പ്രീക്വാർട്ടറിൽ കളിപ്പിച്ചില്ലെങ്കിലും ബെഞ്ചിലെങ്കിലും ഇരുത്താൻ ദെഷാം ശ്രമിക്കേണ്ടതായിരുന്നുവെന്നും ദ്യാസിരി ട്വിറ്ററിൽ കുറിച്ചു.

- Advertisment -

Most Popular