Wednesday, September 11, 2024
HomeNewshouseവയലിനിസ്റ്റ് ശാലിഷ് ശശിധരൻ കുഴഞ്ഞുവീണ് മരിച്ചു

വയലിനിസ്റ്റ് ശാലിഷ് ശശിധരൻ കുഴഞ്ഞുവീണ് മരിച്ചു

മുംബെെ- പൂനെയിലെ മലയാളി വയലിനിസ്റ്റ് ശാലിഷ് ശശിധരൻ (47) കുഴഞ്ഞുവീണ് മരിച്ചു. ആറ്റിങ്ങൽ ചാത്തുംപാറ സ്വദേശിയാണ്. മണ്ഡലപൂജയുടെ ഭാഗമായി നാഗ്പുർ അയ്യപ്പക്ഷേത്രത്തിൽ ഗാനമേള അവതരിപ്പിക്കാൻ സിംഫണി ഭോസരി സംഘത്തിനൊപ്പം പോയതായിരുന്നു. റെയിൽവേ സ്റ്റേഷനിൽ മടങ്ങിവരവിനായി കാത്തുനിൽക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. പ്ലാറ്റുഫോമിലെ എമർജൻസി വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

ഭോസരി ഡിഗ്ഗി റോഡിൽ ന്യൂ പ്രിയദർശിനി സ്കൂളിനുസമീപം അനുരാഗിലായിരുന്നു താമസം. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം പൂനെയിലെക്ക് കൊണ്ടുവരും. വയലിനുപുറമേ കീബോർഡ്, റിഥം തുടങ്ങിയവയിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. അച്ഛൻ: ശശിധരൻ. അമ്മ: ലീല. ഭാര്യ: അർച്ചന. മകൻ: പ്രീത്. സഹോദരൻ ലിജേഷ്.

- Advertisment -

Most Popular