Wednesday, September 11, 2024
Homeകസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ല, മൂര്‍ഖന്‍ പാമ്പുമായി ക്ലാസെടുത്ത കേസില്‍ വാവാ സുരേഷിന് ജാമ്യം
Array

കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ല, മൂര്‍ഖന്‍ പാമ്പുമായി ക്ലാസെടുത്ത കേസില്‍ വാവാ സുരേഷിന് ജാമ്യം

കൊച്ചി> കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ സെമിനാറിൽ വിഷപ്പാമ്പിനെ പ്രദർശിപ്പിച്ചുവെന്ന കേസിൽ  വാവ സുരേഷിന്‌  മുൻകൂർ ജാമ്യം അനുവദിച്ചു. നവംബറിൽ ക്ലിനിക്കൽ നേഴ്‌സിങ്‌ എഡ്യൂക്കേഷനും നേഴ്‌സിങ്‌ എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെന്റും ചേർന്ന്‌  മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച  പരിപാടി‌യിൽ സംസാരിക്കുന്നതിനിടെയാണ്‌ വാവ സുരേഷ്‌  മൈക്കിന്‌ മുമ്പിൽ  വിഷപാമ്പിനെ പ്രദർശിപ്പിച്ചത്‌.  വനം വന്യജീവിസംരക്ഷണ നിയമപ്രകാരമാണ് വാവ സുരേഷിനെതിരെ വനം വകുപ്പ്‌  കേസെടുത്തത്.

തുടർന്ന്‌  അറസ്‌റ്റ്‌ തടയണമെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട്‌  വാവ സുരേഷ്‌  ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.  കസ്‌റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന്‌ വിലയിരുത്തിയ കോടതി ഉപാധികളോടെ  ജാമ്യം അനുവദിച്ചു. ജനുവരി ആറിന്‌ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകണമെന്നും അറസ്‌റ്റ്‌ നടപടികളിലേക്ക്‌ കടന്നാൽ അതേ ദിവസം തന്നെ കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.

50000 രൂപ ജാമ്യത്തുകയും രണ്ടാൾ ജാമ്യവും നൽകണം. ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദ്‌ ചെയ്യാൻ കോടതിയെ സമീപിക്കാമെന്നും ജസ്‌റ്റിസ്‌ വിജു എബ്രഹാം വ്യക്തമാക്കി.

- Advertisment -

Most Popular