Saturday, September 14, 2024
HomeNewshouseബഫര്‍സോണ്‍: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു, വിദഗ്ധ സമിതി യോഗവും നാളെ

ബഫര്‍സോണ്‍: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു, വിദഗ്ധ സമിതി യോഗവും നാളെ

തിരുവനന്തപുരം> ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിവാദങ്ങളും സജീവമാകുന്നതിനിടെ ഉന്നതതല യോഗം വിളിച്ച്  മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ വൈകീട്ട് നടക്കുന്ന യോഗത്തില്‍ വനം,റവന്യു,തദ്ദേശ സ്വയം ഭരണ മന്ത്രിമാര്‍ പങ്കെടുക്കും.

ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ താല്‍പര്യം സംരക്ഷിച്ചുള്ള നിലപാടുമായാണ് സര്‍ക്കാര്‍  മുന്നോട്ട് പോകുന്നത്.ഉപഗ്രഹസര്‍വ്വേ അന്തിമരേഖയല്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.ഓരോ പ്രദേശത്തേയും പ്രത്യേകത നേരിട്ട് മനസിലാക്കാന്‍ വിദഗ്ദ്ധ സമിതിയേയും നിയോഗിച്ചു.ഇത്തരത്തില്‍ എല്ലാ വിഭാഗങ്ങളുടേയും പങ്കാളിത്തത്തോടെ കുറ്റമറ്റ റിപോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ബഫര്‍ സോണ്‍ പ്രശ്‌നത്തില്‍ ജനവാസ മേഖലകള്‍ ഉള്‍പ്പെടുമെന്ന ആശങ്ക ഒരര്‍ത്ഥത്തിലും ആവശ്യമില്ലെന്ന് വനം മന്ത്രി  എ കെ ശശീന്ദ്രനും വ്യക്തമാക്കി.കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജസ്റ്റിസ് തോട്ടത്തില്‍  ബി രാധാകൃഷ്ണന്‍ അധ്യക്ഷനായ  വിദഗ്ദ്ധ സമിതി നാളെ യോഗം ചേരുന്നുണ്ട്. ഡിസംബര്‍ 30നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട അവസാന തീയതി. പരിസ്ഥിതി ലോല മേഖല സംബന്ധിച്ച ജനങ്ങളുടെ പരാതികളും അഭിപ്രായങ്ങളും അറിയിക്കാനുള്ള സമയപരിധി നീട്ടി നല്‍കാന്‍ നേരത്തെ ധാരണയായിരുന്നു. ഇതിന്റെ പുതിയ സമയ ക്രമം സമിതി തീരുമാനിക്കും. ഡിസംബര്‍ 23 വരെയാണ് നിലവില്‍ സമയപരിധി അനുവദിച്ചിരുന്നത്. ഇത് 15 ദിവസം കൂടി നീട്ടാനാണ് ആലോചന.

- Advertisment -

Most Popular