Saturday, September 14, 2024
Homeകേരളത്തിൽ നാളെ മുതൽ 5ജി, കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിൽ സേവനം ലഭിക്കും മുഖ്യമന്ത്രി പിണറായി വിജയൻ...
Array

കേരളത്തിൽ നാളെ മുതൽ 5ജി, കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിൽ സേവനം ലഭിക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

5ജി സേവനം കേരളത്തിൽ നാളെ മുതൽ ലഭ്യമായിത്തുടങ്ങും. കൊച്ചി നഗരത്തിലാണ്നാളെ ആദ്യമായി 5ജി സേവനം ആരംഭിക്കുക. റിലയൻസ് ജിയോയാണ് 5ജി നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ 5 ജി സേവനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും.

നഗരത്തിലെ പല സ്ഥലങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 5ജി സേവനം പരീക്ഷണാടിസ്ഥാനത്തിൽ സേവനം ലഭ്യമായിത്തുടങ്ങിയിരുന്നു. കടവന്ത്ര, സൗത്ത്, അങ്കമാലി പോലുള്ള പ്രദേശങ്ങളിൽ എയര്‍ടെല്‍, ജിയോ എന്നീ കമ്പനികളുടെ 5ജി സിഗ്നൽ കാണിച്ചു തുടങ്ങി. കൊച്ചിയിലെ 130 ലേറെ ടവറുകള്‍ ജിയോ നവീകരിച്ചുകഴിഞ്ഞു.

നാളെ മുതൽ തന്നെ 5 ജിസേവനം ലഭ്യമായേക്കും. 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള ടയർ 1, ടയർ 2 നഗരങ്ങളിലാണ് ആദ്യമായി 5ജി എത്തിയിരിക്കുന്നത്. കേരളത്തിൽ നിന്ന് കൊച്ചിയും കേന്ദ്രത്തിൻറെ പട്ടികയിൽ ഇടം പിടിച്ചിരുന്നു.




- Advertisment -

Most Popular