റോഡിലൂടെ നടന്നു പോകുകയായിരുന്ന സിന്ധുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തനിക്ക് നേരെ പാഞ്ഞടുത്ത രാകേഷ് എന്ന യുവാവിനെ കണ്ട് ഭീതിയോടെ മാറാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് ദൃക്താസാക്ഷികള്‍ പറഞ്ഞു. പ്രതികാരബുദ്ധിയോടെ രാകേഷ് ആഞ്ഞുവെട്ടുകയായിരുന്നു. പ്രതിരോധിക്കാനാകാതെ സിന്ധു കുഴഞ്ഞുവീണു.
ഇന്ന് രാവിലെയായിരുന്നു സംഭവം. കഴുത്തിന് മൂന്ന് തവണ വെട്ടേറ്റ സിന്ധുവിനെ ഗുരുതര പരിക്കോടെയാണ് ആശുപത്രിയിലേക്ക് കൊണ്ട് പോയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് സിന്ധുവിനെ ആശുപത്രിയിലെത്തിച്ചത്. കാലപാതക കാരണം രാകേഷിന്റെ ഇച്ഛയ്ക്ക് വഴങ്ങാത്തതിനാലുള്ള പകയെന്ന് പൊലീസ്
സിന്ധുവിനെ 12 വർഷമായി പരിചയമുണ്ടെന്നും ഒരു മാസമായി രണ്ട് പേരും അകൽച്ചയിലായിരുന്നുവെന്നും രാജേഷ് പൊലീസിനോട് പറഞ്ഞു. രാജേഷിൽ നിന്ന് സിന്ധു അകന്ന് മാറുന്നു എന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകമെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.
സിന്ധുവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിനു ശേഷം രാകേഷ് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.