Thursday, November 30, 2023
HomeSports houseകെയ്ന്‍ വില്യംസണ്‍ ന്യൂസിലന്‍ഡ് ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞു; ഇനി ടിം സൗത്തി നയിക്കും

കെയ്ന്‍ വില്യംസണ്‍ ന്യൂസിലന്‍ഡ് ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞു; ഇനി ടിം സൗത്തി നയിക്കും

വെല്ലിങ്‌ടൺ > കെയ്ന്‍ വില്യംസണ്‍ ന്യൂസിലന്‍ഡ് ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞു. കിവീസിനെ ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ജേതാക്കളാക്കിയ നായകനാണ് വില്യംസണ്‍. ടിം സൗത്തി ആണ് ന്യൂസിലന്‍ഡിന്റെ പുതിയ ടെസ്റ്റ് നായകന്‍. ടോം ലാതം വൈസ് ക്യാപ്റ്റന്‍. പാക്കിസ്ഥാന്‍ പര്യടനം ആരംഭിക്കാനിരിക്കെയാണ് വില്യംസണിന്റെ പടിയിറക്കം.

40 ടെസ്റ്റ് മത്സരങ്ങളില്‍ വില്യംസണ്‍ ന്യൂസിലന്‍ഡിനെ നയിച്ചു. ഇതില്‍ 22 കളികളിലും കിവീസ് ജയിച്ചു. തോല്‍വി 10 കളികളില്‍ മാത്രം. എട്ട് മത്സരങ്ങള്‍ സമനിലയിലായി. ടെസ്റ്റ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെ നയിക്കാന്‍ അവസരം ലഭിച്ചത് വലിയൊരു നേട്ടമായി കാണുന്നുവെന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് വില്യംസണ്‍ പറഞ്ഞു. ഏകദിന, ട്വന്റി 20 ഫോര്‍മാറ്റുകളില്‍ വില്യംസണ്‍ നായകനായി തുടരും. ഏകദിന ലോകകപ്പില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് വില്യംസണ്‍ ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞത്.

- Advertisment -

Most Popular