Friday, October 11, 2024
Homeവീണാജോര്‍ജ്ജിനെതിരായി പ്രവര്‍ത്തിക്കുന്നത് കുലംകുത്തികള്‍; പാര്‍ട്ടിയുടെ പേരില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ ഇനി പാര്‍ട്ടിയിലുണ്ടാകില്ല; മന്ത്രിക്കെതിരായ നീക്കങ്ങള്‍ക്ക് കനത്ത...
Array

വീണാജോര്‍ജ്ജിനെതിരായി പ്രവര്‍ത്തിക്കുന്നത് കുലംകുത്തികള്‍; പാര്‍ട്ടിയുടെ പേരില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ ഇനി പാര്‍ട്ടിയിലുണ്ടാകില്ല; മന്ത്രിക്കെതിരായ നീക്കങ്ങള്‍ക്ക് കനത്ത താക്കീതുമായി പത്തനംതിട്ട ജില്ലാ സെക്രട്ടറി

പത്തനംതിട്ട: പാര്‍ട്ടിയില്‍ കുലംകുത്തികള്‍ക്ക് സ്ഥാനമുണ്ടാകില്ലെന്ന് സി.പി.എം പത്തനംതിട്ട ജില്ലാസെക്രട്ടറി. പത്തനംതിട്ട ഏരിയാ സമ്മേളത്തിലെ ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോഴായിരുന്നു ജില്ലാസെക്രട്ടറിയുടെ മുന്നറിയിപ്പ്

മന്ത്രി വീണാജോര്‍ജ്ജ് ദൈവനാമത്തല്‍ സത്യപ്രതിജ്ഞ ചെയ്തതിനെതിരായി ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു എന്നതടക്കമുള്ള വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു ഏരിയാ സെക്രട്ടറി മറുപടി പ്രസംഗത്തില്‍ പാര്‍ട്ടി വിരുദ്ധര്‍ക്കെതിരെ ആഞ്ഞടിച്ചത്. മന്ത്രി വീണാ ജോര്‍ജിനെതിരെ വ്യക്തിഹത്യ 2016ല്‍ തുടങ്ങിയതാണ്.

2016ലും 2021ലും തോല്‍പ്പിക്കാന്‍ പലരും ശ്രമിച്ച പാര്‍ലമെന്ററി മോഹമുള്ള ചിലരാണ് ഇതിന് പിന്നില്‍. അടുത്ത സമ്മേളനത്തില്‍ ഈ കുലംകുത്തികള്‍ ഉണ്ടാകില്ലെന്നും ജില്ലാസെക്രട്ടറി

പാര്‍ട്ടി ചര്‍ച്ച ചെയ്യാത്ത വിവരങ്ങള്‍ പാര്‍ട്ടിയുടെതെന്ന മട്ടില്‍ പുറത്ത് പ്രചരിപ്പിച്ച് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തത് അവസാനിപ്പിക്കണമെന്നും ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

- Advertisment -

Most Popular