Tuesday, November 5, 2024
HomeFilm house52-ാമത്‌ അന്താരാഷ്ട്ര ചലച്ചിത്രോത്സവം: ജപ്പാനീസ് ചിത്രം റിങ് വാന്‍ഡറിങ്ങിന് സുവര്‍ണ മയൂരം

52-ാമത്‌ അന്താരാഷ്ട്ര ചലച്ചിത്രോത്സവം: ജപ്പാനീസ് ചിത്രം റിങ് വാന്‍ഡറിങ്ങിന് സുവര്‍ണ മയൂരം

പനാജി: ഒന്‍പത് ദിവസങ്ങള്‍ നീണ്ട നിന്ന 52-ാമത്‌ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മസാകാസു കാനെകോ സംവിധാനം ചെയ്ത റിങ് വാന്‍ഡറിങ്ങിന് സുവര്‍ണ മയൂരം.

മികച്ച സംവിധായകനുള്ള രജതമയൂരം വാക്ലേവ് കാണ്ട്രാന്‍ങ്കയ്ക്ക്. ചിത്രം സേവിങ് വണ്‍ ഹു വാസ് ഡെഡ്. ഗോദാവരി എന്ന ചിത്രത്തിലെ അഭിനയത്തിന് ജിതേന്ദ്ര ജോഷി മികച്ച നടനായും ഷാര്‍ലെറ്റിലെ അഭിനയത്തിന് ആഞ്ചലീന മൊളിന മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

73 രാജ്യങ്ങളില്‍ നിന്ന് 148 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്. സുവര്‍ണമയൂര പുരസ്‌കാരത്തിനുള്ള മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരച്ചത്.

ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നടന്‍ നെടുമുടി വേണുവിന്റെ മാര്‍ഗം പ്രദര്‍ശിപ്പിച്ചു.

മികച്ച ചിത്രത്തിന് സുവര്‍ണമയൂരവും 40 ലക്ഷം രൂപയും ലഭിക്കും.

ഇറാനിയന്‍ സംവിധായിക രക്ഷന്‍ ബനിതേമാദ്, ബ്രിട്ടീഷ് നിര്‍മാതാവ് സ്റ്റീഫന്‍ വൂളെ, കൊളംബിയന്‍ സംവിധായകന്‍ സിറോ ഗരേര, ശ്രീലങ്കന്‍ സംവിധായകന്‍ വിമുഖി ജയസുന്ദര, സംവിധായകനും നിര്‍മാതാവുമായ നില മധപ് പാണ്ഡ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.

- Advertisment -

Most Popular