അടിമാലി > ഇടുക്കി അടിമാലിയില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയ യുവതിയെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.
പടികപ്പ് പനവേലിൽ സന്തോഷിൻ്റെ ഭാര്യ ഷീബയാണ് പിടിയിലായത്. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ്‍ കുമാറിനെ കഴിഞ്ഞ പതിനാറിനാണ് യുവതി ഇരുമ്പുപാലത്ത് വച്ച് ആക്രമിച്ചത്.
യുവാവിന്റെ ഒരു കണ്ണിൻ്റെ കാഴ്ച്ച നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു. ഇയാൾ തിരുവനന്തപുരത്ത് ചികിത്സയിലാണ്. സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട ഇരുവരും അടുപ്പത്തിലായിരുന്നു. ബന്ധത്തിൽ നിന്ന് അരുൺ പിന്മാറിയതാണ് യുവതിയെ ആക്രമണത്തിന് പ്രേരിപ്പിച്ചത്.
യുവതിയെ ശനി വൈകുന്നേരം പൊലീസ് കസ്റ്റഡിയിൽ എടുത്തു. എസ് ഐ അബ്ദുൽഖനി, അജിത്, സ്മിതലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്.