Wednesday, September 11, 2024
Homeലഖിംപൂര്‍ കേസില്‍ അന്വേഷണ മേല്‍നോട്ടത്തിന് മേല്‍നോട്ടത്തിന് റിട്ടയേര്‍ഡ് ജഡ്ജി; സുപ്രിംകോടതി നിരന്തരം നിരീക്ഷിക്കും; യോഗിക്ക് കുരുക്ക്‌
Array

ലഖിംപൂര്‍ കേസില്‍ അന്വേഷണ മേല്‍നോട്ടത്തിന് മേല്‍നോട്ടത്തിന് റിട്ടയേര്‍ഡ് ജഡ്ജി; സുപ്രിംകോടതി നിരന്തരം നിരീക്ഷിക്കും; യോഗിക്ക് കുരുക്ക്‌

ഉത്തർപ്രദേശ്: ലഖിംപൂര്‍ കേസിലെ കേസിലെ അന്വേഷണ മേൽനോട്ടത്തിന് റിട്ടയേഡ് ഹൈക്കോടതി ജഡ്ജി രാകേഷ് ജെയ്‌നിന് മേൽനോട്ട ചുമതല.മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ കൂടി ചേർത്ത് പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിച്ചു.

പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുൻ ജഡ്ജിയാണ് രാകേഷ് ജെയ്ൻ. വിരമിച്ച സുപ്രിംകോടതി ജഡ്ജി അല്ലെങ്കിൽ ഹൈക്കോടതി ജഡ്ജിയെ കേസിലെ അന്വേഷണ മേൽനോട്ടത്തിനായി നിയോഗിക്കാമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.

തുടർന്നാണ് ഹൈക്കോടതി ജഡ്ജി രാകേഷ് ജെയ്‌നിന് മേൽനോട്ട ചുമതല നൽകിയത്. യു പി പൊലീസിന്റെ അന്വേഷണത്തിൽ കോടതി പലതവണ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

- Advertisment -

Most Popular