Saturday, July 27, 2024
HomeFilm houseസര്‍ക്കാര്‍ ആശുപത്രിയില്‍ എല്ലാം സൗജന്യമല്ലേ? സ്വകാര്യ ആശുപത്രിയിലെ ചെലവ് സര്‍ക്കാര്‍ കൊടുക്കുകയാണോ? കെപിഎസി ലളിതയ്ക്ക് പ്രഖ്യാപിച്ച...

സര്‍ക്കാര്‍ ആശുപത്രിയില്‍ എല്ലാം സൗജന്യമല്ലേ? സ്വകാര്യ ആശുപത്രിയിലെ ചെലവ് സര്‍ക്കാര്‍ കൊടുക്കുകയാണോ? കെപിഎസി ലളിതയ്ക്ക് പ്രഖ്യാപിച്ച സൗജന്യചികില്‍സയ്‌ക്കെതിരെ വ്യാപക വിമര്‍ശനം

തിരുവനന്തപുരം: ചലച്ചിത്ര നടിയും കേരള സംഗീത നാടക അക്കാഡമി ചെയർപേഴ്സണുമായ കെ പി എ സി ലളിതയുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും.മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

കരൾ സംബന്ധമായ അസുഖത്തിന് കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലാണ് അവർ. കേരള സാമൂഹിക സുരക്ഷാ മിഷൻ മുഖേന പെൻഷൻ നൽകാനും തീരുമാനിച്ചു.

അതേ സമയം കെപിഎസി ലളിതയുടെ ചികില്‍സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. പാവങ്ങള്‍ക്ക് വേണ്ടിയൊന്നും ചെയ്യാതെ കെപിഎസി ലളിതയെ പോലുള്ളവരെയാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത് എന്നതാണ് മുഖ്യവിമര്‍ശനം. കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ സൗജന്യമാണെന്നിരിക്കെ എന്തുസൗജന്യചികില്‍സാപ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തുന്നത് എന്ന് പലരും ചോദിക്കുന്നു. സ്വകാര്യ ആശുപത്രിയില്‍ പോയി ചികില്‍സിച്ചിട്ട് അതിന്റെ ചെലവ് പാവപ്പെട്ടവന്റെ നികുതിപ്പണത്തില്‍ നിന്ന് ഈടാക്കുന്നത് ശരിയാണോ എന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍സകര്‍ ചോദിക്കുന്നു.

- Advertisment -

Most Popular