Friday, October 11, 2024
Homeരാജ്യസഭാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക് പോയേക്കും
Array

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക് പോയേക്കും

ന്യൂഡല്‍ഹി> കേരളം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 29 ന്. ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കാണ് സംസ്ഥാനത്ത് തെരെഞ്ഞെടുപ്പ് നടക്കുന്നത്.

കേരളകോണ്‍ഗ്രസിന് തന്നെ ആ സീറ്റ് എല്‍ഡിഎഫ് കൊടുത്തിരിക്കുകയാണ്. മിക്കവാറും ജോസ് കെ മാണി തന്നെ വീണ്ടുംമല്‍സരിക്കുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ തോറ്റതോടെ ജോസ് കെ മാണി അധികാരസ്ഥാനമില്ലാതെ ഇരിക്കുകയാണ്.

അര്‍പ്പിത ഘോഷ് രാജിവെച്ച സീറ്റിലേക്കാണ് ബംഗാളില്‍ തെരെഞ്ഞെടുപ്പ്. നവംബര്‍ 16 നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 29 ന് രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. 5 മണിക്ക് വോട്ടെണ്ണല്‍ നടക്കും.

- Advertisment -

Most Popular