Tuesday, November 5, 2024
HomeNewshouseകൊച്ചിയിൽ വൻ സ്വർണവേട്ട; 5 കിലോ സ്വര്‍ണം പിടികൂടി

കൊച്ചിയിൽ വൻ സ്വർണവേട്ട; 5 കിലോ സ്വര്‍ണം പിടികൂടി

കൊച്ചി > കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച രണ്ടര കോടി രൂപ വിലമതിയ്‌ക്കുന്ന 5 കിലോ സ്വര്‍ണമാണ്‌ പിടികൂടിയത്‌. സംഭവത്തില്‍ ഒരു സ്‌ത്രീ ഉള്‍പ്പെടെ യാത്രക്കാരെ കസ്‌റ്റഡിയിലെടുത്തു. ഭട്‌കല്‍, വടകര, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്‌ത് വരികയാണ്.

കസ്റ്റംസ് പ്രിവന്റീസ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്‌. സ്വര്‍ണം മിശ്രിത രൂപത്തിലാക്കിയാണ്‌ കടത്താന്‍ ശ്രമിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഞായറാഴ്‌ച നിരവധി ഫ്‌ളൈറ്റുകള്‍ കൊച്ചിയിലേക്ക് സര്‍വീസ് നടത്തിയിരുന്നു. യാത്രക്കാര്‍ സ്വര്‍ണം കടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

- Advertisment -

Most Popular