Thursday, November 21, 2024
Homeമുല്ലപ്പെരിയാര്‍: കൂടുതല്‍ ജലം കൊണ്ടുപോകണം; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം- സ്റ്റാലിന് മുഖ്യമന്ത്രി കത്തയച്ചു
Array

മുല്ലപ്പെരിയാര്‍: കൂടുതല്‍ ജലം കൊണ്ടുപോകണം; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം- സ്റ്റാലിന് മുഖ്യമന്ത്രി കത്തയച്ചു

തിരുവനന്തപുരം > മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തുരങ്കം വഴി വൈഗ അണക്കെട്ടിലേക്ക് പരമാവധി വെള്ളം വലിച്ചെടുത്ത് തുറന്നു വിടാന്‍ ബന്ധപ്പെട്ടവര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഷട്ടറുകള്‍ തുറക്കുന്നത് 24 മണിക്കൂര്‍ മുമ്പെങ്കിലും  കേരള സര്‍ക്കാരിനെ അറിയിക്കണം.

ഒക്ടോബര്‍ 16 മുതല്‍ കേരളത്തിലുണ്ടായ പ്രളയം ജനങ്ങളുടെ സ്വത്തിനും ജീവനും വലിയ നാശനഷ്ടമാണ് വരുത്തിയത്. പല ഭാഗങ്ങളിലും രൂക്ഷമായ ഉരുള്‍പൊട്ടലും കനത്ത വെള്ളപ്പൊക്കവും മരണങ്ങളുമുണ്ടായി.

മുല്ലപ്പെരിയാറില്‍ ഒക്ടോബര്‍ 18ന് ജലനിരപ്പ് 133.45 അടി  ആയപ്പോള്‍  തമിഴ്‌നാട് അധികൃതരെ വിവരമറിയിച്ചിരുന്നു. അണക്കെട്ടിന്റെ  താഴ്ഭാഗത്ത് താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താനായിരുന്നു ഇത്. ഇടുക്കി റിസര്‍വോയറിലെ ചെറുതോണി അണക്കെട്ടിന്റെ  മൂന്ന് ഷട്ടറുകള്‍ തുറന്നു. അതിനു മുന്നോടിയായി ഇടമലയാര്‍ അണക്കെട്ടും തുറന്നു.

- Advertisment -

Most Popular