Saturday, July 27, 2024
HomeFilm houseഒന്നാംറാങ്ക് തിളക്കത്തിന് പിന്നാലെ ആശംസകളുമായി ഒരു ഫോണ്‍കോള്‍; മോഹന്‍ലാലിന്റെ ആരാധികയ്ക്ക് അപൂര്‍വ്വ സമ്മാനം; റോസിനെ തേടി...

ഒന്നാംറാങ്ക് തിളക്കത്തിന് പിന്നാലെ ആശംസകളുമായി ഒരു ഫോണ്‍കോള്‍; മോഹന്‍ലാലിന്റെ ആരാധികയ്ക്ക് അപൂര്‍വ്വ സമ്മാനം; റോസിനെ തേടി ലാലേട്ടന്റെ വിളിയെത്തി

ആരോഗ്യസര്‍വ്വകലാശാല എംബിബിഎസ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ റോസ് ക്രിസ്റ്റി റോസിന് അത് ആഹ്ലാദനിമിഷമായിരുന്നു. എംബിബിഎസ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയതിനൊപ്പം ചേര്‍ത്ത് വയ്ക്കാവുന്ന ഒരു നിമിഷം. പ്രിയപ്പെട്ട മോഹന്‍ലാല്‍ ഫോണില്‍വിളിച്ച് റോസിയോട് സംസാരിച്ചു പഠനത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും സ്വപ്‌നങ്ങളെ കുറിച്ചുമെല്ലാം. റാങ്ക നേടിയതിലുള്ള അഭിനന്ദനം അറിയിക്കാന്‍ മോഹന്‍ലാല്‍ വിളിച്ചതിന്റെ ആഹ്ലാദത്തിലാണിപ്പോള്‍ റോസ് ക്രിസ്റ്റി റോസ്. മോഹന്‍ലാലിന്റെ അഭ്യുദയകാംക്ഷികളുടെയും ആരാധാകരുടെയും നേതൃത്വത്തില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സേവനസംഘടനയായ നിര്‍ണയത്തെ കുറിച്ചും ലാലേട്ടന്‍ റോസിനോട് സംസാരിച്ചു. ഇപ്പോള്‍ എവിടെയാണ് എന്ന ചോദ്യത്തിന് വാണിയം കുളം മെഡിക്കല്‍കോളേജില്‍ ഹൗസ് സര്‍ജ്ജന്‍സി ചെയ്യുകയാണെന്ന് മറുപടി പറയുമ്പോള്‍ റോസിക്ക് സന്തോഷം അടക്കാനായില്ല. പിന്നീടൊരിക്കല്‍ കാണാമെന്ന് കൂടി പറഞ്ഞ് ഫോണ്‍വയ്ക്കുകയായിരുന്നു.
ലാലേട്ടനുമായുള്ള ഫോണ്‍സംഭാഷണം താഴെ

പാലക്കാട് ഒറ്റപ്പാലം പികെദാസ് മെഡിക്കല്‍കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് റോസ്. പ്രതികൂലസാഹചര്യങ്ങളോട് പടപൊരുതിയാണ് ഒന്നാംറാങ്ക് നേട്ടം സ്വന്തമാക്കിയത്. ചങ്ങനാശ്ശേരി സ്വദേശിയായ അഭിഭാഷകന്‍ ജോസിയുടെയും വെണ്ണിക്കുളം ഗവണ്‍മെന്റ് പോളിടെക്‌നിക് പ്രിന്‍സിപ്പിലായിരുന്ന ജൈനമ്മ ജോസിയുടേയും മകളാണ്. അമ്മ 2009ലും അച്ഛന്‍ 2016ലും മരിച്ചു. പിന്നീട് അമ്മയുടെയും അച്ഛന്റെയും ബന്ധുക്കളും മറ്റു അഭ്യുദയകാംക്ഷികളും ഒക്കെചേര്‍ന്നാണ് റോസിനെ പഠിപ്പിച്ചത്.

- Advertisment -

Most Popular