Saturday, September 14, 2024
HomeNewshouse'വാരാന്ത്യ ലോക്ക്ഡൗൺ അശാസ്ത്രീയം'; നയപരമായ തീരുമാനം എടുക്കാന്‍ സമയമായെന്ന് ഹൈക്കോടതി

‘വാരാന്ത്യ ലോക്ക്ഡൗൺ അശാസ്ത്രീയം’; നയപരമായ തീരുമാനം എടുക്കാന്‍ സമയമായെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന വാരാന്ത്യ നിയന്ത്രണങ്ങൾ തികച്ചും അശാസ്ത്രീയമാണെന്ന് വ്യാപാരികൾ.

കടകള്‍ എല്ലാ ദിവസവും തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് വിമർശനം. കടകൾ നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കാമെന്നും വ്യാപാരികൾ കോടതിയെ അറിയിച്ചു.

അതേസമയം വിഷയത്തിൽ സംസ്ഥാന സർക്കാർ നയപരമായ തീരുമാനം എടുക്കാന്‍ സമയമായെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ കോടതി ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

അതേസമയം ഹര്‍ജിയില്‍ വ്യാഴാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്ന് കോടതി സർക്കാരിനെ അറിയിച്ചു.

വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

- Advertisment -

Most Popular