Saturday, September 14, 2024
HomeHealth & Fitness houseകോവിഡും, സിക്കയും! ദുരിതക്കയത്തിൽ ജനങ്ങൾ; ഇന്ന് അഞ്ച് പേർക്ക് കൂടി സിക്ക വൈറസ് ബാധ

കോവിഡും, സിക്കയും! ദുരിതക്കയത്തിൽ ജനങ്ങൾ; ഇന്ന് അഞ്ച് പേർക്ക് കൂടി സിക്ക വൈറസ് ബാധ

തിരുവനന്തപുരം: കോവിഡിൽ നട്ടംതിരിയുന്ന ജനങ്ങളെ വീണ്ടും ആശങ്കയിലാഴ്ത്തി സിക്ക വൈറസ് വ്യാപനവും. സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർക്കാണ് സിക്ക സ്ഥിരീകരിച്ചത്.

ആനയറ സ്വദേശികളായ രണ്ടുപേര്‍ക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഒരാള്‍ക്ക് വീതവുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.

ആനയറ സ്വദേശിനി (35), ആനയറ സ്വദേശിനി (29), കുന്നുകുഴി സ്വദേശിനി (38), പട്ടം സ്വദേശി (33), കിഴക്കേക്കോട്ട സ്വദേശിനി (44) എന്നിവര്‍ക്കാണ് സിക്ക വൈറസ് ബാധിച്ചത്.

ആലപ്പുഴ എന്‍.ഐ.വിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്തെ ആകെ സിക്ക വൈറസ് ബാധിതരുടെ എണ്ണം 28 ആയി ഉയർന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്.

16 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയത്.

- Advertisment -

Most Popular