Wednesday, September 11, 2024
HomeFilm houseബ്രോ ഡാഡിയുടെ ഒന്നാം ദിനം; ലൊക്കഷന്‍ ചിത്രം പങ്കുവെച്ച് പൃഥിരാജ്

ബ്രോ ഡാഡിയുടെ ഒന്നാം ദിനം; ലൊക്കഷന്‍ ചിത്രം പങ്കുവെച്ച് പൃഥിരാജ്

ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് പൃഥിരാജ് സുകുമാരന്‍. പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയായിരുന്നു. ഹൈദരാബാദില്‍ ഇന്ന് രാവിലെയാണ് ബ്രോ ഡാഡിയുടെ ചിത്രീകരണം ആരംഭിച്ചത്.

പൃഥ്വിയും നായിക കല്യാണി പ്രിയദര്‍ശനും ഒരുമിച്ചുള്ള ചിത്രമാണ് പൃഥിരാജ് പങ്കുവെച്ചത്. തകര്‍പ്പന്‍ ഗെറ്റപ്പിലാണ് പൃഥിയും കല്യാണിയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പൃഥ്വിരാജിന്റെയും കല്യാണിയുടെയും ഭാഗങ്ങളാണ് ആദ്യം ചിത്രീകരിക്കുന്നത്. മോഹന്‍ലാല്‍ സിനിമയില്‍ ഉടന്‍ ജോയിന്‍ ചെയ്യും. കേരളത്തില്‍ ഇതുവരെയും സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കാത്തതിനാലാണ് ഷൂട്ടിംഗ് ഹൈദരാബാദിലേക്ക് മാറ്റിയത്. മീന, കനിഹ, മുരളി ഗോപി, സൗബിന്‍, ലാലു അലക്‌സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു മുഴുനീള എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്.


ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

- Advertisment -

Most Popular