Wednesday, September 11, 2024
HomeBook houseഅമ്മിണിപ്പിള്ള വെട്ടുകേസ് സിനിമയാകുന്നു; ഒരു തെക്കന്‍ തല്ലു കേസ് പോസ്റ്റര്‍ പുറത്ത്

അമ്മിണിപ്പിള്ള വെട്ടുകേസ് സിനിമയാകുന്നു; ഒരു തെക്കന്‍ തല്ലു കേസ് പോസ്റ്റര്‍ പുറത്ത്

ജി.ആര്‍ ഇന്ദുഗോപന്റെ പ്രശസ്ത ചെറുകഥയായ അമ്മിണി പിള്ള വെട്ടു കേസ് സിനിമയാകുന്നു. ഒരു തെക്കന്‍ തല്ലു കേസ് എന്നാണ് ചിത്രത്തിന്റെ പേര്. ബിജു മേനോന്‍ നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നു. നവാഗതനായ ശ്രീജിത്ത് എന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജേഷ് പിന്നാടനാണ് ചിത്രത്തിനായി തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.


മലയാളത്തിലെ പ്രമുഖ ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മോങ്ക്‌സിന്റെ സഹസ്ഥാപകനാണ് ശ്രീജിത്ത് എന്‍. മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ സഹ രചയിതാവ് കൂടിയാണ് ശ്രീജിത്ത്.

നിമിഷ സജയന്‍, പത്മപ്രിയ, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ മുകേഷ് ആര്‍. മേത്ത, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

മധു നീലകണ്ഠന്‍ ആണ് ചിത്രത്തിനായി ക്യാമറ ഒരുക്കുന്നത്. അന്‍വര്‍ അലി, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം ഒരുക്കുന്നത്.

- Advertisment -

Most Popular