തിരുവനന്തപുരം: മദ്യവില്‍പന ശാലകളിലെ തിരക്ക് കുറയ്ക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍. മുന്‍കൂട്ടി മദ്യത്തിന്റെ തുക അടച്ച് കൗണ്ടറിലെത്തി മദ്യം വാങ്ങുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മദ്യവില്‍പന സ്ഥാപനങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്ന വലിയ ക്യൂ ഒഴിവാക്കുന്നതിനായാണ് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തുന്നത്. ബിവറെജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. വില്‍പനയുടെ അടിസ്ഥാനത്തില്‍ കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനം.
10 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയില്‍ വില്‍പനയുള്ള ഷോപ്പുകളില്‍ 3 കൗണ്ടറുകള്‍ ഉണ്ടായിരിക്കണം. 20 ലക്ഷത്തിനും 35 ലക്ഷത്തിനും ഇടയില്‍ വില്‍പനയുള്ള ഷോപ്പുകളില്‍ 4 കൗണ്ടര്‍. 35 ലക്ഷത്തിനും 50 ലക്ഷത്തിനും ഇടയില്‍ വില്‍പനയുള്ള ഷോപ്പുകളില്‍ 5 കൗണ്ടര്‍.
50 ലക്ഷത്തിനുമേല്‍ വില്‍പനയുള്ള ഷോപ്പില്‍ 6 കൗണ്ടര്‍.ശാരീരിക അകലം പാലിക്കുതിന് അനൗസ്‌മെന്റുകള്‍ തുടര്‍ച്ചയായി നടത്തണം. സാധ്യമായ സ്ഥലങ്ങളില്‍ ടോക്ക സംവിധാനം ഏര്‍പ്പെടുത്തണം.
ക്യൂ സംവിധാനം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പൊലീസിന്റെ സേവനം തേടണം. ക്യൂവില്‍ ശാരീരിക അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ വൃത്തങ്ങള്‍ വരയ്ക്കണം.
ആവശ്യമെങ്കില്‍ പൊലീസിന്റെ സഹായത്തോടെ ബാരിക്കേഡുകള്‍ സ്ഥാപിക്കണം. ക്യൂവില്‍ നില്‍ക്കു ഉപഭോക്താക്കള്‍ക്ക് വെള്ളം നല്‍കാന്‍ ഷോപ്പുകള്‍ തയാറാകണം. തുടങ്ങിയ നിര്‍ദേശങ്ങളാണ് ബിവറെജസ് എംഡി പുറത്തിറക്കിയ നിര്‍ദേശങ്ങളിലുള്ളത്.