തിരുവനന്തപുരം> കെഎസ്ആര്‍ടിസിയില്‍ വിരമിക്കുന്നവര്‍ക്കുള്ള പി എഫ് ആനുകൂല്യങ്ങള്‍ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് തന്നെ നല്‍കി വരുന്നതായി കെഎസ്ആര്‍ടിസി അറിയിച്ചു.കഴിഞ്ഞ ഏപ്രില്‍ മാസം വിരമിച്ച ജീവനക്കാര്‍ക്ക് പി എഫ് തുക ലഭിച്ചില്ലെന്ന തരത്തില്‍ ആരോപണം ഉന്നയിച്ച് വരുന്ന മാധ്യമവാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്.
കെഎസ്ആര്‍ടിസി സര്‍വീസില്‍ നിന്നും വിരമിക്കുന്നവര്‍ വിരമിക്കുന്നതിന് 6 മാസം മുന്‍പ് തന്നെ പി എഫ് തുക തിരികെ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ യഥാസമയം പി എഫ് തുക തിരികെ ലഭിക്കുന്നതിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കാത്തതും, ലോക്ക് ഡൗണ്‍ കാരണവുമാണ് തുക വിതരണം ചെയ്യുന്നതിന് നേരിയ കാലതാമസം നേരിട്ടത്. നിലവില്‍ 2021ഏപ്രില്‍, മെയ് മാസങ്ങളില്‍ സര്‍വീസില്‍ നിന്നും വിരമിച്ച 658 പേരില്‍ 413 അപേക്ഷകളാണ് ലഭിച്ചത്. അതില്‍ നിന്നും 300 ഓളം പേര്‍ക്ക് തുക നല്‍കി കഴിഞ്ഞു.