വെംബ്ലി: ഡെന്മാര്‍ക്കിനെതിരായ യൂറോ കപ്പ് സെമി പോരാട്ടത്തിനിടെ ഉണ്ടായ വിവാദ സംഭവങ്ങളില്‍ ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന് 30,000 യൂറോ(ഏകദേശം 27 ലക്ഷം രൂപ) പിഴ. നിര്‍ണായക പെനാല്‍റ്റിക്കിടെ ഡെന്മാര്‍ക്ക് ഗോള്‍ കീപ്പ ര്‍ കാസ്പര്‍ സ്മൈക്കളിന്റെ മുഖത്ത് ഇംീഷ് കാണികളിലൊരാള്‍ ലേസര്‍ രശ്മികള്‍ പതിപ്പിച്ചിരുന്നു.
ഇംഗ്ലണ്ടിനെ വിജയത്തിലേക്കെത്തിച്ച വിവാദ പെനാല്‍റ്റി എടുക്കുന്ന സമയത്ത് ഇംണ്ട് കാണികള്‍ ഡെന്മാര്‍ക്ക് ഗോളിയുടെ മുഖത്ത് ലേസര്‍ പ്രയോഗം നടത്തിയ ചിത്രങ്ങളാണ് പുറത്തുവന്നത്. പെനല്‍റ്റി സേവ് ചെയ്യാനായി ഒരുങ്ങുന്ന ഡെന്മാര്‍ക്ക് ഗോളി കാസ്പര്‍ ഷി മൈക്കലിന്റെ മുഖത്ത് പച്ച നിറമുള്ള ലേസര്‍ വെളിച്ചം പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഹാരി കെയ്ന്‍ എടുത്ത പെനല്‍റ്റി ഷി മൈക്കല്‍ തടുത്തുവെങ്കിലും റീ ബൗണ്ടായി എത്തിയ പന്ത് വലയിലെത്തിച്ച് കെയ്ന്‍ ഇംണ്ടിന് സ്വപ്ന ഫൈനല്‍ ഒരുക്കി.
അതേസമയം പെനല്‍റ്റിയിലേക്ക് നയിച്ച റഹീം സ്റ്റെര്‍ലിങ്ങിന്റെ മുന്നേറ്റ സമയത്ത് ഗ്രൗണ്ടില്‍ മറ്റൊരു പന്ത് കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മത്സരം തുടങ്ങുന്നതിന് മുമ്പ് ഡെന്മാര്‍ക്കിന്റെ ദേശീയ ഗാനത്തിനിടെ ഇംഗ്ലീഷ് കാണികള്‍ കൂകി വിളിച്ചിരുന്നു. വിവാദമായ സംഭവങ്ങളില്‍ യുവേഫ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിന് പിന്നാലെയാണ് യുവേഫ അന്വേഷണം പ്രഖ്യാപിക്കുകയും പിഴ ചുമത്തുകയും ചെയ്തത്.