വയനാട്: ബെംഗളൂരുവില്‍ നിന്നെത്തിയ വയനാട് സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. ഇയാള്‍ ഇന്ന് രാവിലെയാണ് വയനാട്ടിൽ എത്തിയത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊവിഡ് നെഗറ്റീവാണ്.
ഇതോടെ കോഴിക്കോട് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം പതിനൊന്നായി. രാജ്യത്ത് ഇരുപതിലേറെ സംസ്ഥാനങ്ങളിലായി 8848 പേരിൽ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയിട്ടുണ്ട്.
ബ്ലാക്ക് ഫംഗസ് ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നായ അംഫോട്ടറിസിൻ ഉത്പാദനം കൂട്ടി. പ്രമേഹ രോഗികളിലും സ്റ്റിറോയിഡ് നല്‍കിയവരിലുമാണ് രോഗം കൂടുതലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
കൊവിഡ് രോഗികളിലോ, രോഗം ഭേദമായവരിലോ തലവേദന, കണ്ണുവേദന, കണ്ണിൽ തടിപ്പ്, മുഖത്ത് നീര് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഫംഗസ് പരിശോധന എത്രയുംവേഗം നടത്തണമെന്ന് എയിംസ് ഡയറക്ടർ റൺദീപ് ഗുലേരിയ പറഞ്ഞു.