Tuesday, November 5, 2024
HomeINFOHOUSEകൊവിഡ് പ്രോട്ടോകോൾ ലംഘനം; പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി

കൊവിഡ് പ്രോട്ടോകോൾ ലംഘനം; പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചുകൊണ്ട് സ്വീകരണം സംഘടിപ്പിച്ചെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പരാതി.

എഐവൈഎഫ് സംസ്ഥാന ജോ.സെക്രട്ടറി എൻ.അരുണാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

കൊവിഡ് ചുമതലയുള്ള ജില്ലാ കളക്ടർക്കും പൊലീസ് മേധാവിക്കും ഉൾപ്പടെ തെളിവോടുകൂടിയാണ് പരാതി നൽകിയിരിക്കുന്നത്.

നിയമ ലംഘനത്തിനെതിരെ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും പരാതിക്കാരൻ അറിയിച്ചു.

- Advertisment -

Most Popular