Wednesday, September 11, 2024
HomeNewshouseന്യൂസ്അറ്റ് ഹൗസ് ഒരു മാസം മുമ്പേ പറഞ്ഞു; ഒടുവില്‍ വട്ടിയൂര്‍ക്കാവില്‍ വീണ വന്നു; പ്രശാന്തിനെ...

ന്യൂസ്അറ്റ് ഹൗസ് ഒരു മാസം മുമ്പേ പറഞ്ഞു; ഒടുവില്‍ വട്ടിയൂര്‍ക്കാവില്‍ വീണ വന്നു; പ്രശാന്തിനെ തളയ്ക്കാന്‍ വീണയ്ക്കാകുമോ

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ അഡ്വ. വീണ എസ് നായർ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും.

പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുൻപ് വീണ എസ് നായര്‍ സൂചന നല്‍കിയിരുന്നു.

വികെ പ്രശാന്താണ് വട്ടിയൂർക്കാവിലെ എൽഡിഎഫ് സ്ഥാനാർഥി. കെ മുരളീധരൻ ലോക്സഭയിലേക്ക് പോയ ഒഴിവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വികെ പ്രശാന്ത് അട്ടിമറി വിജയം സ്വന്തമാക്കുകയായിരുന്നു. 

ബാക്കിയുള്ള 7 സീറ്റുകളിൽ അഞ്ചിടത്തെ സ്ഥാനാർഥി നിർണയം പൂർത്തിയായി. പി.സി.വിഷ്ണുനാഥ് (കുണ്ടറ), ടി.സിദ്ദിഖ് (കൽപറ്റ), വി.വി.പ്രകാശ് (നിലമ്പൂർ), ഫിറോസ് കുന്നംപറമ്പിൽ (തവനൂർ) എന്നിവരാണു മറ്റു സ്ഥാനാർഥികൾ.

പ്രഖ്യാപനം ഉടനുണ്ടാകും. ഇരിക്കൂറിൽ സജീവ് ജോസഫ് തന്നെ മത്സരിക്കും. പട്ടാമ്പി, ധർമടം എന്നിവിടങ്ങളിലെ സ്ഥാനാർഥികളെ സംബന്ധിച്ച് തീരുമാനമായില്ല.

വീണ എസ് നായയുടെ ഒരു കിടിലന്‍ പ്രസംഗം താഴെ

- Advertisment -

Most Popular