Saturday, May 25, 2024
Homeനാടിനെ രക്ഷിക്കാന്‍ പാട്ട പെറുക്കി; ഗുരുതരാവസ്ഥയിലായ ക്യാന്‍സര്‍ രോഗിയെയും കൊണ്ട് ആശുപത്രിയിലേക്കോടുമ്പോള്‍ ടിപ്പര്‍ലോറിയിടിച്ച് തകര്‍ന്ന വലതുകാല്‍;...
Array

നാടിനെ രക്ഷിക്കാന്‍ പാട്ട പെറുക്കി; ഗുരുതരാവസ്ഥയിലായ ക്യാന്‍സര്‍ രോഗിയെയും കൊണ്ട് ആശുപത്രിയിലേക്കോടുമ്പോള്‍ ടിപ്പര്‍ലോറിയിടിച്ച് തകര്‍ന്ന വലതുകാല്‍; തിരുവമ്പാടിയിലെ സ്ഥാനാര്‍ത്ഥി ലിന്റോ ജോസഫിന്റെ ആവേശഭരിതമായ അതിജീവനകഥ

മികച്ച സ്ഥാനാര്‍ത്ഥികളില്‍ ചിലരുടെ കഥ കേട്ട് അഭിമാനപുളകിതരാകുകയാണ് കേരളീയരിപ്പോള്‍. എല്ലാ മണ്ഡലങ്ങളിലും ഇതുപോലുള്ള സ്ഥാനാര്‍ത്ഥികള്‍ വരാത്തതെന്തേ എന്ന് കൂടി ചിലര്‍ ആലോചിക്കുന്നു. ഏറ്റവും ഒടുവില്‍ തിരവമ്പാടി മണ്ഡലത്തിലെ ഇടതുപക്ഷസ്ഥാനാര്‍ത്ഥിയായ ലിന്റോജോസഫിനെ കുറിച്ചുള്ള കഥകളാണ് സോഷ്യല്‍ മീഡിയ നിറയെ. സിപിഎം സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും പ്രായംകുറഞ്ഞവരുടെ കൂട്ടത്തില്‍ പെട്ട ലിന്റൊയുടെ ആവേശഭരിതമായ കഥ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുകയാണ് എഎച്ച് ഹഫീസ്. ഊന്നു വടിയുമായി ജനങ്ങളുടെ ഇടയിലേക്ക് ലിന്റോ എന്നതലക്കെട്ടോടെ ഫെയ്‌സ്ബുക്കില്‍ ഹഫീസ് എഴുതിയകുറിപ്പ്് വായിക്കാം

”ലിന്റോ ജോസഫ് ഒരു അത്ലറ്റ് ആയിരുന്നു,മധ്യദൂര ഓട്ടത്തില്‍ സംസ്ഥാന ചാമ്പ്യനായിരുന്നു.ആ ചെറുപ്പക്കാരന്‍ ഇന്ന് തന്റെ വലതുകാലിനു പകരം നിലത്തുറപ്പിക്കുന്നത് ഇടതുകയ്യിലെന്തിയ ഊന്നു വടിയാണ്.എങ്ങനെയാണ് ലിന്റോയുടെ കയ്യില്‍ ഊന്നു വടി വന്നത് എന്ന് ചോദിച്ചാല്‍ അതില്‍ നൊമ്പരപ്പെടുത്തുന്ന ഒരു അതിജീവന കഥയുണ്ട്.


പ്രളയ സമയത്ത് ഡ്രൈവറെ ലഭിക്കാതെ, ഗുരുതരാവസ്ഥയിലുള്ള ക്യാന്‍സര്‍ രോഗിയെയും വാരിയെടുത്ത് സ്വയം ആംബുലന്‍സ് ഓടിച്ചു പോകുന്ന വഴി എതിരെ വന്ന ടിപ്പര്‍ ലോറി പാഞ്ഞു കയറി. അപകടത്തില്‍ ജീവച്ഛവമായി കിടന്ന ആ ഇരുപത്തതിയെട്ടുകാരന്‍ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്നത് തന്റെ ചേതനയറ്റ വലതുകാലുമായാണ്.
ആക്രി പെറുക്കിയും മീന്‍ വിറ്റും കല്ല് ചുമന്നും ഈ നാടിനു വേണ്ടി പൊരുതിയ യുവതയുടെ പ്രതീകമായ ലിന്റോയുടെ ഈ കഥ നിങ്ങളോട് എത്രപേര്‍ പറഞ്ഞിട്ടുണ്ടാകുമെന്ന് എന്നറിയില്ല.
പഴംപൊരി കഴിക്കുന്നതും ബിരിയാണി ഉണ്ടാക്കുന്നതും വാര്‍ത്തയാക്കി ആഘോഷിക്കുന്ന നേതാക്കളുടെ നാട്ടില്‍ ആരാലും പരാമര്‍ശിക്കപ്പെടാത്ത ലിന്റോയെപ്പോലെ നിരവധി സഖാക്കളുണ്ട് എന്റെ പ്രസ്ഥാനത്തില്‍.
ഡിവൈഎഫ്‌ഐ ജില്ലാക്കമ്മിറ്റി അംഗവും സിപിഐഎം തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗവുമായ ലിന്റോ നിലവില്‍ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെ അധ്യക്ഷന്‍ ആണ്, ലിന്റോക്ക് പാര്‍ട്ടി നല്‍കിയത് ഒരു വലിയ ഉത്തരവാദിത്തമാണ് മലയോര മണ്ണിന്റെ ശബ്ദം നിയമസഭയില്‍ മുഴക്കുക എന്നത്.
പതിനഞ്ചാം നിയമസഭയില്‍ തിരുവമ്പാടി മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ ഇടതുകയ്യിലേന്തിയ ഊന്നുവടിയുടെ ഉറപ്പില്‍ അയാള്‍ നടന്നു കയറും.
അത് ഇടതുപക്ഷത്തിന്റെ ഉറപ്പാണ്….’

- Advertisment -

Most Popular