Friday, October 11, 2024
Homeലൂസിഫറോ മംഗലശ്ശേരി നീലകണ്ഠനോ? ബല്‍റാമിനെ വിറപ്പിക്കാന്‍ തൃത്താലയില്‍ വന്നിറങ്ങുന്ന എംബിരാജേഷ്; ഒരു വൈറല്‍ വീഡിയോയുടെ കഥ
Array

ലൂസിഫറോ മംഗലശ്ശേരി നീലകണ്ഠനോ? ബല്‍റാമിനെ വിറപ്പിക്കാന്‍ തൃത്താലയില്‍ വന്നിറങ്ങുന്ന എംബിരാജേഷ്; ഒരു വൈറല്‍ വീഡിയോയുടെ കഥ

എല്‍ഡിഎഫ് സ്ഥാനാര്‍ത്തിപ്പട്ടിക തീരുമാനമായതോടെ മണ്ഡലങ്ങളില്‍ പ്രചാരണ രംഗം കൊഴുത്തു. ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ വീഡിയോകളാണ്. തൃത്താലയില്‍ വിടി ബല്‍റാമിനെ നേരിടാനും മണ്ഡലം പിടിച്ചെടുക്കാനും പാലക്കാട്ട് നിന്ന് വണ്ടിയില്‍ വന്നിറങ്ങിയത് സാക്ഷാല്‍ എംബി രാജേഷാണ്. പ്രത്യേകം ചിത്രീകരിച്ച പ്രചാരണ വീജിയോ ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ തരംഗമാണ്.

രാജേഷ് ജീപ്പില്‍ വന്നിറങ്ങുന്നതിന്റെ പ്രതീകാത്മക വീഡിയോയാണ് ക്യാമറാ സംഘം ഷൂട്ട് ചെയ്തത്. വമ്പന്‍ ജീപ്പില്‍ വന്നിറങ്ങുന്ന രാജേഷിന്റെ വീഡിയോ അനുകൂലവും പ്രതികൂലവുമായ പ്രചാരണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിക്കഴിഞ്ഞു. വീഡിയോയിലെ ലുക്കും ഭാവവും കണ്ടാല്‍ മംഗലശ്ശേരി നീലകണ്ഠനോ ലൂസിഫറോ എന്ന് ചോദിച്ച് ആരാധകര്‍ ആവേശഭരിതരായിക്കഴിഞ്ഞു.
വീഡിയോ താഴെ

- Advertisment -

Most Popular