കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കല്‍വൈകുന്നതിന് നിരവധി കാരണങ്ങളാണ് നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്. എംപിമാര്‍ വഴങ്ങാത്തതും ചില മണ്ഡലങ്ങളില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ കാണിക്കുന്ന പിടിവാശിയുമൊക്കെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ ധര്‍മടത്ത് പിണറായി വിജയനെതിരെ സ്ഥാനാര്‍ത്ഥിയെ കിട്ടാത്തതും ഒരു കാരണമാണെന്നാണ് സൂചന.
കോണ്‍ഗ്രസ്സില്‍ നിന്ന് ഷമമുഹമ്മദിനോടാണ് ധര്‍മടത്തേക്ക് പോകാന്‍ കഴിയുമോ എന്ന് ആദ്യം അന്വേഷിച്ചത്. എന്നാല്‍ അവര്‍ സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയസാധ്യതയുള്ള സീറ്റുകള്‍ നല്‍കണമെന്ന പരസ്യപ്രസ്താവനയിലൂടെ അതിനെ ഖണ്ഡിച്ചു. പിന്നാലെ ഘടകക്ഷിയായ ഫോര്‍വേര്‍ഡ് ബ്ലോക്കിന് നല്‍കി അവരുടെ ദേശീയ നേതാവായ ജി ദേവരാജനോട് സ്ഥാനാര്‍ത്ഥിയാകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ദേവരാജന്‍ ആദ്യം തന്നെ ആ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു.
ദേശീയ തലത്തില്‍ ഫോര്‍വേര്‍ഡ് ബ്ലോക്ക് ഇടതുപക്ഷികള്‍ക്കൊപ്പം മോദിിവരുദ്ധ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ സിപിഎമ്മിന്റെ ദേശീയ നേതാവ് കൂടിയായ പിണറായിക്കെതിരെ താന്‍മല്‍സരിച്ചാല്‍ അത് ദുര്‍വ്യാഖ്യാനങ്ങള്‍ക്കിടയാക്കുമെന്ന് ദേവരാജന്‍ മുല്ലപ്പള്ളിയെ അറിയിച്ചു. അങ്ങനെയാണെങ്കില്‍ ഫോര്‍വേര്‍ഡ് ബ്ലോക്കിന് സീറ്റ് നല്‍കുന്ന കാര്യത്തില്‍ പ്രതിസന്ധിയുണ്ടാകുമെന്ന് കെപിസിസി നേതൃത്വം ഭീഷണി മുഴക്കിയെങ്കിലും അതിനും വഴങ്ങാന്‍ ദേവരാജന്‍ തയാറായില്ലെന്നാണ ്ഒടുവില്‍ സൂചന.

നേരത്തെ കെകെ രമയെ പിണറായിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി നിര്‍ത്താന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ഓരോ തെരഞ്ഞെടുപ്പിലും അധികാരത്തിലേക്കുള്ള യാത്രയില്‍ കോണ്‍ഗ്രസ്സിന്റെ ഒരുപകരണായി മാത്രം മാറാന്‍ താല്‍പര്യമില്ലെന്ന് ആര്‍എംപി നിലപാടറിയിക്കുകയായിരുന്നു. വടകരയില്‍ പിന്തുണക്കാന്‍ പോലും തയാറാകാത്ത മുല്ലപ്പള്ളിയുടെ നിലപാടില്‍ അവര്‍ കടുത്ത അതൃപ്തിയിലാണ്. ഈ സാഹചര്യത്തില്‍ കെകെ രമയെ നിര്‍ത്തി മുതലെടുക്കാനുള്ള നീക്കത്തിന് വഴങ്ങേണ്ടെന്ന അവരും തീരുമാനിച്ചിരുന്നു.
ഇന്ന് മറ്റുചില നേതാക്കളുമായി സംസാരിച്ച് ധര്‍മടത്തെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നും ആ സ്ഥാനാര്‍ത്ഥി ഒരു സര്‍പ്രൈസായിരിക്കുമെന്നും ആണ് മുല്ലപ്പള്ളി ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.