Friday, October 11, 2024
HomeINFOHOUSEവിദ്യാര്‍ത്ഥികളെ പ്രലോഭിപ്പിച്ച ചങ്ക്‌സിലെ ജോളിമിസ്; മല്‍സരാര്‍ത്ഥികള്‍ക്ക് ആഘോഷമായി ബിഗ് ബോസ് വീട്ടിലേക്ക് പുതിയ അതിഥിയായി രമ്യപണിക്കര്‍

വിദ്യാര്‍ത്ഥികളെ പ്രലോഭിപ്പിച്ച ചങ്ക്‌സിലെ ജോളിമിസ്; മല്‍സരാര്‍ത്ഥികള്‍ക്ക് ആഘോഷമായി ബിഗ് ബോസ് വീട്ടിലേക്ക് പുതിയ അതിഥിയായി രമ്യപണിക്കര്‍

ബിഗ് ബോസ് സീസണ്‍ ത്രിയില്‍ പുതിയൊരു മല്‍സരാര്‍ത്ഥികൂടി എത്തിയത് പ്രേക്ഷകര്‍ക്കുള്ള സസ്‌പെന്‍സായി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി മോഡലും പിജി വിദ്യാര്‍ത്ഥിയുമായ എയ്ഞ്ചല്‍ തോമസ് ഈയാഴ്ച നേരത്തെ എത്തിയിരുന്നു. എയ്ഞ്ചലിന് പിന്നാലെ നടിയും നര്‍ത്തകിയും അവതാരകയുമായ രമ്യപണിക്കര്‍ 18ാമത്തെ അതിഥിയായി എത്തുന്നതായി മോഹന്‍ലാല്‍ പ്രഖ്യാപിച്ചു .പിന്നാലെ രമ്യ വേദിയിലെത്തി. ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന സിനിമയില്‍ ജോളിമിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് രമ്യപണിക്കര്‍ ശ്രദ്ധേയയാകുന്നത്. തിരുവനന്തപുരം സ്വദേശിനിയായ രമ്യ ഇപ്പോള്‍ കൊച്ചിയിലാണ് താമസിക്കുന്നത്.
പരിപാടിയിലേക്ക് പ്രവേശിക്കും മുമ്പ് രമ്യ നടത്തിയ ചെറുസല്ലാപം പ്രേക്ഷകര്‍ക്ക ്പ്രതീക്ഷിക്കാനേറെയുണ്ടെന്ന സൂചന നല്‍കുന്നതായിരുന്നു. രമ്യ ഇങ്ങനെ പറഞ്ഞു
” എന്തുംവെട്ടിത്തുറന്ന് പറയുന്ന ആളാണ് താന്‍. അരെങ്കിലും ചൊറിയാന്‍ വന്നാല്‍ ഞാന്‍ കേറിയങ്ങ് മാന്തും. അതാണ് എന്റെ ക്യാരക്ടര്‍’
പുറത്തു നടക്കുന്ന കാര്യങ്ങള്‍ ബിഗ് ബോസ് വീട്ടില്‍ പറയരുത് എന്ന ഉപദേശം നല്‍കിയാണ് മോഹന്‍ലാല്‍ രമ്യയെ വീട്ടിലേക്ക് പറഞ്ഞയച്ചത്.

- Advertisment -

Most Popular