Saturday, July 27, 2024
HomeBook houseഎന്തുകൊണ്ട് കോമഡി സിനിമകളില്‍ ആണത്ത അധികാരസ്ഥാപനം; നൂറുകോടിക്ലബ്ബുകള്‍ സിനിമയ്ക്ക് നല്‍കുന്ന സംഭാവനയെന്ത്? ന്യൂജനറേഷന്‍ സിനിമകള്‍ വരുത്തിയ...

എന്തുകൊണ്ട് കോമഡി സിനിമകളില്‍ ആണത്ത അധികാരസ്ഥാപനം; നൂറുകോടിക്ലബ്ബുകള്‍ സിനിമയ്ക്ക് നല്‍കുന്ന സംഭാവനയെന്ത്? ന്യൂജനറേഷന്‍ സിനിമകള്‍ വരുത്തിയ മാറ്റമെന്ത്? സിനിമയുടെ സമഗ്ര അപഗ്രഥനവുമായി കാഴ്ചയുടെ ജനിതകം

ഡോ. എൽ അലക്സ്

ഇത് മാധ്യമ യുഗമാണ്. ജനാധിപത്യത്തെക്കാള് മാധ്യമാധിപത്യത്തിന്റേതാണ് ഇന്നത്തെ ലോകം. വര്ത്തമാലകാല സാമൂഹ്യജീവിതത്തെ നിര്ണ്ണയിക്കുന്ന ഘടകങ്ങളില് ബഹുജനമാധ്യമങ്ങള്ക്കുള്ള പങ്ക് വളരെ വലുതാണ്. പ്രത്യേകിച്ച് മലയാളിയുടെ സാമൂഹ്യജീവിതത്തെ ഇന്നത്തെ അവസ്ഥയില് രൂപപ്പെടുത്തിയതിന് പിന്നില് ബഹുജന മാധ്യമങ്ങളുടെ വളരെ വിപുലമായ സ്വാധീനമുണ്ട്. 19-ാം നൂറ്റാണ്ടിലെ നവോത്ഥാന-സാമൂഹിക പ്രസാഥാനങ്ങള്ക്കു പിന്നിലെ ചാലകശക്തി പ്രധാനമായും പുസ്തക, പത്ര, മാസികാ പ്രസിദ്ധീകരണങ്ങളായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില് അച്ചടി മാധ്യമങ്ങളോടൊപ്പം റേഡിയോ, സിനിമ എന്നീ രണ്ട് പുതിയ ശ്രവ്യ-ദൃശ്യ മാധ്യമങ്ങളും രണ്ടാം പകുതിയില് ടെലിവിഷന്, ഇന്റര്നെറ്റ് എന്നീ ദൃശ്യമാധ്യമങ്ങളുമാണ് മലയാളിയുടെ ജീവിതത്തെ സാംസ്കാരികമായി സ്വാധീനിച്ചത്.

1990 – മുതല് അച്ചടി, ശ്രാവ്യ, ദൃശ്യ മാധ്യമങ്ങളെല്ലാം ഇന്റര്നെറ്റ് തുറന്നിട്ട സാധ്യതകള് പരമാവധി പ്രയോജനപ്പെടുത്തി സ്വയം നവീകരിച്ചുകൊണ്ട് ബഹുജന മാധ്യമ യുഗം (ങമൈ ങലറശമ അഴല) എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കാലഘട്ടത്തിന് തുടക്കം കുറിച്ചു. കമ്പ്യൂട്ടര് സാങ്കേതികതയും ഇന്റര്നെറ്റ് സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് രംഗത്തുവന്ന നവമാധ്യമങ്ങള്ക്ക് പഴയ മാധ്യമങ്ങളെയെല്ലാം നവീകരിച്ചുകൊണ്ട് മാധ്യമരംഗമാകെത്തന്നെ ഉടച്ചുവാര്ക്കാന് കഴിഞ്ഞു. സാങ്കേതികതയുടെ ഉല്പന്നമായ ഇത്തരം സൈബര് മാധ്യമങ്ങള് ഇന്ന് ഭാഷ, സാഹിത്യം, കല, സമൂഹം, സംസ്കാരം തുടങ്ങി മനുഷ്യന്റെ എല്ലാത്തരം വ്യവഹാരങ്ങളെയും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. നവമാധ്യമ കേന്ദ്രിതവും നിയന്ത്രിതവുമായ വര്ത്തമാനകാലത്ത് ഏറ്റവും കൂടുതല് അഴിച്ചുപണിയപ്പെട്ട കലയാണ,് നിരവധി സാങ്കേതികവിദ്യകളുടെ സംയോജിത സൃഷ്ടിയായ സിനിമ. ക്യാമറ, ലൈറ്റിംഗ്, റിക്കോഡിംഗ്, എഡിറ്റിംഗ് തുടങ്ങിയ സാങ്കേതിക തലങ്ങളില് മാത്രമല്ല പ്രമേയം, കാഴ്ച, അനുഭവം, പ്രതികരണം തുടങ്ങിയ സാംസാകാരിക തലങ്ങളിലും ഈ മാറ്റം പ്രകടമാണ്.ചലച്ചിത്രങ്ങള് അവ നിര്മ്മിക്കപ്പെടുന്ന കാലത്തിന്റെയും സമൂഹത്തിന്റെയും സാംസ്കാരിക പ്രതിഫലനമാണ്. അതേസമയം തന്നെ അത് തിരിച്ച് സമൂഹത്തില് സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ഓരോ കാലത്തും സംസ്കാരത്തിന്റെ പൊതുധാരയെ രൂപപ്പെടുത്തുന്നത് ചലച്ചിത്രമടക്കമുള്ള മാധ്യമങ്ങളാണ്. പുതു തലമുറയുടെ ദൈനംദിന ജീവിത വ്യവഹാരങ്ങളില് സിനിമ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.

അവരുടെ വ്യക്തിത്വത്തെയും സ്വഭാവത്തെയും രൂപപ്പെടുത്തുന്നതിലും ഒരു പരിധി വരെ സിനിമയ്ക്ക് പങ്കുണ്ട്. അതുകൊണ്ടുതന്നെ ചലച്ചിത്ര നിര്മ്മിതി വളരെ ഗൗരവത്തോടെയും സൂക്ഷ്മമായും കൈകാര്യം ചെയ്യേണ്ട ഒന്നാണ് എന്ന തിരിച്ചറിവ് അതുമായി ബന്ധപ്പെട്ടവര്ക്ക് അവശ്യം ഉണ്ടാകേണ്ടതാണ്.കേരളത്തിലെ സര്വ്വകലാശാലകളില് ബിരുദ ബിരുദാനന്തര തലങ്ങളില് ചലച്ചിത്രകല ഇന്ന് ഒരു പഠനവിഷയമാണ്. 2016 ഡിസംബറില് നെടുമങ്ങാട് ഗവണ്മെന്റ് കോളേജില് വച്ച് മലയാള വിഭാഗത്തിന്റെ നേതൃത്വത്തില് څചലച്ചിത്രകല ദൃശ്യവും പൊരുളുംچ എന്ന ശീര്ഷകത്തില് മൂന്നു ദിവസം നീണ്ടു നിന്ന ഒരു ദേശീയ സെമിനാര് നടന്നു. വര്ത്തമാനകാലത്തെ ഏറ്റവും ശക്തമായ ജനപ്രിയകല എന്ന നിലയിലും സമകാലിക സമൂഹത്തെ അതിന്റെ ദൈനംദിന വ്യവഹാരങ്ങളിലടക്കം സ്വാധീനിക്കാന് കഴിവുള്ള ബഹുജനമാധ്യമം എന്ന നിലയിലും സാഹിത്യം, സംഗീതം, ശില്പം തുടങ്ങി സാങ്കേതിക കലകള് വരെ ഉള്ച്ചേര്ന്ന ഒരു കലാരൂപം എന്ന നിലയിലും അനന്തമായ സാദ്ധ്യതകളുള്ള ഒരു ആവിഷ്കാര രൂപം എന്ന നിലയിലും സിനിമ വിലയിരുത്തപ്പെട്ടു.സെമിനാറില് ചര്ച്ചകള്ക്കും സംവാദങ്ങള്ക്കും വിഷയമായിത്തീര്ന്ന ആശയങ്ങള് ക്രോഡീകരിച്ച് പുസ്തകരൂപത്തിലാക്കണമെന്ന അദ്ധ്യാപകരുടെയും വിദ്യാര്ത്ഥികളുടെയും താത്പര്യത്തിന്റെ സാക്ഷാത്കാരമാണ്, ചലച്ചിത്രവുമായി ബന്ധപ്പെട്ട വ്യത്യസ്ത തലങ്ങള് ആഴത്തില് അപഗ്രഥിക്കുന്ന 19 ലേഖനങ്ങളുടെ സമാഹാരമായ څകാഴ്ചയുടെ ജനിതകംچ. സിനിമയുടെ സാങ്കേതിക-സര്ഗ്ഗാത്മക തലങ്ങള്, പ്രമേയപരമായ സവിശേഷതകള്, സമകാലിക മലയാളസിനിമ, ഇന്ത്യന് സിനിമ, ലോകസിനിമ, സിനിമയുടെ ജനപ്രിയത, ന്യൂ ജനറേഷന് സിനിമ, സെന്സറിംഗ് എന്നു തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ മേഖലകളെയും പഠന വിധേയമാക്കുന്നുണ്ട് ഈ ലേഖനങ്ങള്.ചലച്ചിത്രത്തിന്റെ ഭാഷാവ്യാകരണങ്ങളെയും പ്രേക്ഷകന്റെ ആസ്വാദന ക്ഷമതയെയും നവീകരിക്കുന്നതില് ആധുനിക സാങ്കേതികവിദ്യ വഹിച്ച പങ്ക് ചെറുതല്ല. 2010-കള്ക്കുശേഷം ഉണ്ടായ څന്യൂ ജനറേഷന്چ എന്ന വിളിപ്പേരോടുകൂടിയ സിനിമകളെ ആ സിനിമകള് ജനിച്ച സാമൂഹിക സാംസ്കാരിക കാലാവസ്ഥയുടെ പശ്ചാത്തലത്തില് വച്ചുവേണം വിലയിരുത്തേണ്ടത്. ആര്. പി. ശിവകുമാര് അഭിപ്രായപ്പെടുന്നതുപോലെ, 2010-ന് തൊട്ടുമുമ്പുള്ള പത്ത് വര്ഷക്കാലത്തിനിടയ്ക്കാണ് കേരളത്തില് ഫാന്സ് അസോസിയേഷനുകള് വ്യാപകമായി സജീവമാകുന്നത്. ഇത്തരം څപരസ്പരസഹായസഹകരണസംഘങ്ങളുچടെ പ്രവര്ത്തനങ്ങള് മലയാള സിനിമയില് മുമ്പില്ലാത്ത വിധം താരാരാധനകള്ക്ക് ആക്കം കൂട്ടുന്നതിനും പുരുഷാധിപത്യപരവും ജനാധിപത്യ വിരുദ്ധവുമായ മൂല്യങ്ങള്ക്ക് പ്രാധാന്യം വര്ദ്ധിക്കുന്നതിനും കാരണമായി.

കേരളീയ സമൂഹത്തില് ജാതിമതചിന്തകളെ പുനരുത്പാദിപ്പിക്കാനും പ്രശ്നപരിഹാരങ്ങളെ വ്യക്തികളിലേയ്ക്ക് ചുരുക്കി, ജനമുന്നേറ്റങ്ങളെ ഇല്ലാതാക്കി, അരാഷ്ട്രീയത വളര്ത്താനും ഈ കാലഘട്ടത്തിലുണ്ടായ സിനിമകള് വഹിച്ച പങ്കും ചെറുതല്ല. ഇത്തരം ഒരു പ്രതിസന്ധിഘട്ടത്തില്നിന്നുള്ള മോചനം എന്ന നിലയിലാണ് ന്യൂ ജനറേഷന് സിനിമകളുടെ വരവ്. ന്യൂ ജനറേഷന് സിനിമകളുടെ ഒരു പ്രത്യേകതതന്നെ രണ്ടാംനിരക്കാരോ പുതുമുഖങ്ങളോ ആയ അഭിനേതാക്കള്ക്ക് ലഭിച്ച പ്രാധാന്യമാണ് എന്ന വസ്തുതയും ഇവിടെ ഓര്ക്കേണ്ടതുണ്ട്.മുന്നിര സിനിമാ ആര്ട്ടിസ്റ്റുകളുടെ അപവാദങ്ങളും ആക്ഷേപങ്ങളുമുള്പ്പെടെ വിമര്ശനങ്ങള് ഏറെ ഏറ്റുവാങ്ങേണ്ടിവന്നു ന്യൂ ജനറേഷന് സിനിമകള്ക്ക്. വിമര്ശനങ്ങളില് ഏറെയും അതിലെ അശ്ലീലപദങ്ങളുടെയും ലൈംഗിക വിവക്ഷകളുടെയും ദ്വയാര്ത്ഥപ്രയോഗങ്ങളുടെയും പേരിലാണ്. ഇത്തരമൊരു ആരോപണം വിദേശ സിനിമകള്ക്ക് ബാധകമാകാനുള്ള സാധ്യത വളരെക്കുറവാണ് എന്നും സ്ത്രീ പുരുഷ സംബന്ധിയായ സദാചാരത്തേയും സംഭാഷണങ്ങളിലെ തുറന്നുപറച്ചിലിനെയും മുന്നിര്ത്തി ഒരു സിദ്ധാന്തരൂപീകരണം കാലികമായി അവിടങ്ങളില് സാധ്യമല്ല എന്നതാണിതിനു കാരണം എന്നുമുള്ള ശിവകുമാറിന്റെ നിരീക്ഷണം നമ്മുടെ മുന്നിര സിനിമാപ്രവര്ത്തകരില് ഒരു വിഭാഗത്തിന്റെ കാപട്യങ്ങള്ക്കും ഇരട്ടത്താപ്പ് നയങ്ങള്ക്കും നേരെയുള്ള വിരല്ചൂണ്ടലാണ്.50 കോടി ക്ലബ്ബിലും 100 കോടി ക്ലബ്ബിലുമൊക്കെ സ്ഥാനംപിടിക്കുന്ന څപുലിമുരുകന്چ പോലെയുള്ള ചിത്രങ്ങള് നിര്മ്മിക്കുന്നതിന് കോടികള് മുടക്കുമ്പോള് പരിസ്ഥിതിയും സ്ത്രീ പ്രശ്നങ്ങളും അരികുജീവിതങ്ങളുമൊക്കെ ചിത്രീകരിക്കുന്ന സമാന്തര സിനിമകള് ചെറിയ മുതല് മുടക്കില് സാദ്ധ്യമാകുന്നു എന്ന വസ്തുതയെ നാം വളരെ അഭിമാനത്തോടെ കാണാറുണ്ട്. എന്നാല് ഇതുമായി ബന്ധപ്പെട്ട്, സമാന്തര സിനിമകള് ചലച്ചിത്രാഖ്യാന രീതികളുടെ കാര്യത്തില് അവയുടെ വഴി വലുതായൊന്നും പുതുക്കിയിട്ടില്ല എന്നും സാമൂഹികപ്രതിബദ്ധത ഉള്ക്കൊണ്ട് സിനിമകള് പ്രചരണായുധമായി മാറുമ്പോള് അവയുടെ സൗന്ദര്യാംശങ്ങള് ഇല്ലാതെയാകുന്നു എന്നതരത്തില് ചില ശ്രദ്ധേയമായ വസ്തുതകളും څപുതുതലമുറച്ചിത്രങ്ങളുടെ ഗണം വര്ഗ്ഗപരമായ തുടര്ച്ചകള്چ എന്ന ലേഖനത്തിലുണ്ട്. ഇതിന് അനുബന്ധമായി വായിക്കാവുന്നതാണ് വര്ത്തമാനകാല മലയാള സിനിമയെ സവിശേഷമായി വിലയിരുത്തുന്ന ജോസ്. കെ. മാനുവലിന്റെ ലേഖനവും.ഇതര കലാസാഹിത്യരൂപങ്ങളോടും ആശയാവിഷ്കാര രീതികളോടുമുള്ള സമീപനത്തില് നിന്ന് വ്യത്യസ്തമായിരിക്കണം സിനിമയോടുള്ള സമീപനം എന്ന ചിന്താഗതി ലോകവ്യാപകമായിത്തന്നെയുണ്ട്. കാരണം, സിനിമ ജീവിതത്തിന്റെ നേര്ക്കാഴ്ചയാണ്. അത് ജീവിതത്തോട് കൂടുതല് അടുത്തിരിക്കുന്നു. അത് അച്ചടിച്ച വാക്കുകളേക്കാള് ശക്തമാണ്. അതിന്റെ അവതരണം കൂടുതല് സത്യസന്ധമാണ്. അത് അടച്ചിട്ട തീയറ്ററിനുള്ളിലെ ഇരുട്ടില് ബാഹ്യബന്ധങ്ങളില് നിന്ന് മുക്തനായി ഇരിക്കുന്ന പ്രേക്ഷകനില് ശക്തമായ സ്വാധീനം ചെലുത്തുന്നു. അത് വികാരങ്ങളെ ആളിക്കത്തിക്കുന്നു. അതുകൊണ്ടുതന്നെ സിനിമയ്ക്ക് സെന്സറിംഗ് അനിവാര്യമാണ്. സെന്സറിംഗ് എന്നാല് സെക്സും വയലന്സും വെട്ടിമാറ്റലും അസഭ്യപദങ്ങള്ക്കു പകരം څബീപ്چ ശബ്ദം കേള്പ്പിക്കലും സര്ട്ടിഫിക്കറ്റ് നല്കലും മാത്രമല്ല. അത് അഭിരുചികളെ രൂപപ്പെടുത്തുന്ന ഭരണകൂടയുക്തി കൂടിയാണ്. ഇന്ന് സെന്സറിംഗ് എന്ന വാക്കിന് ലോകമെമ്പാടും ജനാധിപത്യ വിരുദ്ധമായ ഭരണകൂട ഇടപെടല് എന്ന ഒറ്റ അര്ത്ഥം മാത്രമാണ് നല്കിക്കാണുന്നത്. ഭരണകൂട ഭീകരതയ്ക്കപ്പുറം പല അടരുകളിലായി നിലനില്ക്കുന്ന അദൃശ്യ സെന്സര്ഷിപ്പിനെക്കൂടി കാണിച്ചു തരുന്നുണ്ട് ആര്. വി. എം. ദിവാകരന് څസിനിമ, സെന്സര്, സര്ഗ്ഗാത്മകതچ എന്ന ലേഖനത്തില്. നിരവധി സാങ്കേതികവിദ്യകളുടെ സഹായത്തോടെ രൂപപ്പെട്ടതാണ് സിനിമ. എതെങ്കിലും ഒരു കാര്യത്തില് സംഭവിച്ച മാറ്റമല്ല, ഒട്ടനേകം സാങ്കേതിക മേഖലയില് ഉണ്ടായ വളര്ച്ചയാണ് സിനിമയെ ഇന്നു കാണുന്ന രീതിയിലാക്കിയത്. ക്യാമറ, റെക്കോഡിംഗ്, ലൈറ്റിംഗ്, എഡിറ്റിംഗ് തുടങ്ങി വിതരണത്തില് വരെ സംഭവിച്ച മാറ്റങ്ങള് സിനിമയെ സ്വാധീനിക്കുന്നുണ്ട്. ഡിജിറ്റല് സാങ്കേതികവിദ്യയുടെ കടന്നുവരവ് സിനിമയെ സംബന്ധിക്കുന്ന കാഴ്ചപ്പാടില് വരെ മാറ്റങ്ങള് കൊണ്ടുവന്നിട്ടുണ്ട്.

സാങ്കേതികവിദ്യ എത്രത്തോളം വികസിച്ചാലും കഥ പറയുന്നതിന്റെ, അവതരിപ്പിക്കുന്നതിന്റെ, രീതികള്ക്ക് മാറ്റമുണ്ടാകുന്നില്ല. കാരണം, ആഖ്യാന സമ്പ്രദായത്തിന് നിയതമായ ഒരു ചട്ടക്കൂടുണ്ട്. അതുകൊണ്ട് സാങ്കേതികതയെ സക്രിയമായി ആഖ്യാനത്തിലേയ്ക്ക് കേന്ദ്രീകരിക്കുകയാണ് വേണ്ടത് എന്നും അതായിരിക്കണം വര്ത്തമാനകാലത്തെ ചലച്ചിത്ര പ്രവര്ത്തനങ്ങളുടെയും അന്വേഷണങ്ങളുടെയും പ്രധാന മേഖല എന്നും ഡോ. ടി. ജിതേഷ് നിരീക്ഷിക്കുന്നുണ്ട്.(സിനിമയും സാങ്കേതിക വിദ്യയും)മലയാള സിനിമാനിരൂപകരില് അധികമാരും കടന്നു ചെല്ലാത്ത മേഖലയായ, കോമഡി സിനിമകളില് പൊതുവേ കാണുന്ന ആണത്ത, അധികാര കാഴ്ചകളെപ്പറ്റിആഴത്തിലുള്ള പഠനമാണ് ബാബു ഇടംപാടത്തിന്റെ څകോമഡി, ആണത്തം, അധികാരം മലയാളസിനിമയുടെ ജനപ്രിയ കാഴ്ച്ചകള്چ എന്ന ലേഖനം. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്, സിനിമ എന്ന ജനപ്രിയകലാരൂപം അതിന്റെ ദൃശ്യങ്ങളിലൂടെ എല്ലായ്പ്പോഴും പൊതുസമൂഹത്തില് അന്തര്ലീനമായിരിക്കുന്ന ആണധികാരക്കാഴ്ചകളെയാണ് ഉല്പാദിപ്പിക്കുകയും നിലനിര്ത്തുകയും പുനരുത്പാദിപ്പിക്കുകയും ചെയ്യുന്നത്.

പുരുഷന്റെ കാഴ്ചാശീലങ്ങള്ക്കനുസരിച്ചാണ് സിനിമയുടെ ആവിഷ്ക്കാരം സാധ്യമാക്കുന്നത്. പുരുഷനുവേണ്ടി സഹനങ്ങളുടെ മലചവിട്ടി, അവന്റെ ഇച്ഛയ്ക്ക് വിധേയയാകുവാന് മാത്രം ജീവിക്കുന്ന സ്ത്രീകളുടെ ഒതുങ്ങിക്കൂടലുകളില് അവളെ അടക്കിഭരിക്കേണ്ടതും സംരക്ഷിക്കേണ്ടതും ആണത്തത്തിന്റെ ലക്ഷണമാക്കി മലയാള സിനിമാക്കാഴ്ചകള് മുന്നോട്ടുവെയ്ക്കുന്നു. ജാതി, പദവി, വര്ഗം, സമ്പത്ത്, കരുത്ത് തുടങ്ങിയവയെല്ലാമാണ് ആണത്തത്തിന്റെ മേല്ക്കോയ്മാസൂചകങ്ങളായി സിനിമ നിര്മ്മിച്ചെടുക്കുന്നത്. മലയാളി സമൂഹം പുരുഷനുകല്പിച്ചു നല്കിയ അധീശത്വം നിലനിര്ത്തുന്നതിനുളള പ്രത്യയശാസ്ത്ര ഉപകരണമാണ് കുടുംബം എന്ന സ്ഥാപനം എന്നും അദ്ദേഹം നിരീക്ഷിക്കുന്നു.ബാബു ഇടംപാടത്തിന്റെ നിരീക്ഷണങ്ങളോടൊപ്പം ചേര്ത്തുവച്ച് വായിക്കേണ്ട ലേഖനമാണ് കെ. ബീനയുടെ څവിശുദ്ധ സ്ത്രീ സങ്കല്പ(ന)ം മലയാള സിനിമയില്- പി. പത്മരാജന്റെ സിനിമകളെ അടിസ്ഥാനമാക്കിയുള്ള പഠനംچ. പത്മരാജന്റെ മിക്ക സ്ത്രീ കഥാപാത്രങ്ങളും സ്ത്രീത്വത്തിന്റെ സാമ്പ്രദായിക മാതൃകകളുടെ പൊളിച്ചെഴുത്ത് നിര്വ്വഹിച്ചവരാണ് എന്ന് അവര് സ്ഥാപിക്കുന്നു. ഈ ഗ്രന്ഥത്തില് ഉള്പ്പെടുത്തിയിട്ടുള്ള മറ്റ് ലേഖനങ്ങളില് എടുത്തു പറയേണ്ടവയാണ് څആണുങ്ങളും അപരډാരും: ഭരതന് സിനിമയെ മുന്നിര്ത്തി യുള്ള വിചാരങ്ങള്چ (ഡോ. സ്റ്റാലിന്ദാസ്), څകഥയില്നിന്ന് തിരക്കഥയിലെത്തുമ്പോള്چ (വിനു ഏബ്രഹാം), څപോക്കിരിപ്പെണ്ണുങ്ങള്- ആക്ഷന് സിനിമയുടെ ലിംഗരാഷ്ട്രീയംچ (യാക്കോബ് തോമസ്), څഅടൂരിന്റെ ചലച്ചിത്രദര്ശനംچ (ഡോ. ഇ. ബാനര്ജി) څകളിക്കളങ്ങളില് ചത്തുവീഴുന്ന ഇന്ഡ്യന്ജീവിതങ്ങള് – ദേശീയത, ദളിതിസം എന്നിവയെ പ്രമേയമാക്കുന്ന ഇന്ഡ്യന്സിനിമകള്چ (ഡോ.നൗഷാദ് .എസ്), څമഴവില്ലിലേയ് ക്ക് എറിഞ്ഞതോക്ക് : ഭാസ്കരപട്ടേലരും എന്റെ ജീവിതവും – അടുര് സിനിമയാക്കിയപ്പോള്چ (ഡോ. ആര്.ബി. ശ്രീകല), څയക്ഷിയും കമ്പോളം കനിഞ്ഞു നല്കിയ കളളിപ്പാലകളുംچ (ഡോ. പ്രമോദ് കുമാര്. ഡി. എന്), څക്യാമറാകാലത്തെ പ്രണയംچ (ഡോ.ഷൂബ. കെ. എസ്.) എന്നിവ. ഇത്തരത്തിലൊരു സമാഹാരം പ്രസിദ്ധീകരിക്കാന് കഴിഞ്ഞതിന് ഒരുപാട് പേരോട് നന്ദിയുണ്ട്. പ്രത്യേകിച്ച്, ഇത് പുസ്തകരൂപത്തിലാക്കുന്നതിനുവേണ്ടി പ്രയത്നിച്ച എന്റെ സുഹൃത്ത്, എന്. ബി. സുരേഷിനോട്. എല്ലാ പ്രോത്സാഹനങ്ങളും തന്ന സഹപ്രവര്ത്തകര്ക്കും സുഹൃത്തുക്കള്ക്കും ഇത് പ്രസിദ്ധീകരിക്കാന് താത്പര്യപൂര്വ്വം തയ്യാറായ ലോഗോസ് ബുക്സിനും പ്രത്യേകം നന്ദി പറയുന്നു. അക്കാദമിക തലത്തില് ചലച്ചിത്രത്തെക്കുറിച്ച് ആഴത്തില് അറിയാന് ശ്രമിക്കുന്ന അദ്ധ്യാപകര്ക്കും ഗവേഷകര്ക്കും വിദ്യാര്ത്ഥികള്ക്കും സര്വ്വോപരി സിനിമയെക്കുറിച്ച് മനസ്സിലാക്കാന് താല്പര്യപ്പെടുന്ന, സിനിമയെ സ്നേഹിക്കുന്ന ഏതൊരാള്ക്കും മാര്ഗ്ഗദര്ശകമാകാന് ഈ പുസ്തകത്തിന് കഴിയും എന്ന് പ്രതീക്ഷിക്കുന്നു.( പുസ്തകത്തിന് എഡിറായ ഡോ. എൽ അലക്സ് എഴുതിയ ആമുഖം).

- Advertisment -

Most Popular