Saturday, September 14, 2024
HomeINFOHOUSEബി​ഗ് ബോസിൽ പൊട്ടിത്തെറിച്ച് മോഹൻലാൽ; ‘ഡിംപലിനെ കുറിച്ച് പുറത്തുള്ള കഥകള്‍ അകത്ത് വന്ന് പറഞ്ഞതെങ്ങനെ? ഞാന്‍...

ബി​ഗ് ബോസിൽ പൊട്ടിത്തെറിച്ച് മോഹൻലാൽ; ‘ഡിംപലിനെ കുറിച്ച് പുറത്തുള്ള കഥകള്‍ അകത്ത് വന്ന് പറഞ്ഞതെങ്ങനെ? ഞാന്‍ പറഞ്ഞ് അയക്കുന്ന കാര്യങ്ങൾക്ക് ഒരു വിലയും ഇല്ലേ?

ബിഗ് ബോസ് മൂന്നാംസീസണിന്റെ ആദ്യഘട്ടത്തിലെ ആകര്‍ഷണീയത മല്‍സരാര്‍ത്ഥികളുടെ നിഷ്‌കളങ്കതയായിരുന്നു. ഓരോരുത്തരും അവരവരുടെ ജീവിതം പച്ചയായി തന്നെ പറയുകയും പ്രചോദനാത്മകമായി സ്വാനുഭവങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. പതിവ് രീതിയില്‍ കുശുമ്പും കുന്നായ്മയുമൊന്നും കാണാതായപ്പോള്‍ പ്രേക്ഷകര്‍ പോലും അന്തംവിട്ടുപോയി. എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ മൂന്ന് പേരെ കൂടി ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിപ്പിച്ചതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിയുകയായിരുന്നു. മിഷേല്‍ സജ്‌ന ഫിറോസ് എന്നിവരെത്തി അങ്ങോട്ടുമിങ്ങോട്ടും കുശുമ്പുംകുന്നായ്മയുമായി രംഗം കൊഴുപ്പിച്ചു.

മിഷേലിന്റെ വേട്ടമൃഗം ഡിംപലായിരുന്നു. ബാല്യകാലത്തെ സൗഹൃദവും നട്ടെല്ലിന് നടത്തിയ ഓപ്പറേഷന്റെ അനുഭവവും പറഞ്ഞ് പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ ഡിംപലിന്റെ ജനകീയത തകര്‍ക്കാനുള്ള ആസൂത്രിതശ്രമമാണോ എന്ന് തോന്നുംവിധം ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡയകളില്‍ വന്നുകൊണ്ടിരുന്ന കഥകള്‍ മിഷേല്‍ ബിഗ് ബോസ് വീട്ടില്‍ പറഞ്ഞുപരത്തി. ഡിംബലിന്റെ കഥകളെല്ലാം തട്ടിപ്പാണെന്ന് ഇന്‍സ്റ്റഗ്രാമിലെ പഴയ ഫോട്ടോ എടുത്ത് കാണിച്ച് സ്ഥാപിക്കാന്‍ശ്രമിച്ചു. അതോടെ ഗ്രൂപ്പായി തമ്മില്‍ വഴക്കായി കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. ഒടുക്കം ശനിയാഴ്ച ലാലേട്ടന്‍ വന്നെല്ലാത്തിനും തീരുമാനമുണ്ടാക്കിക്കൊടുത്തു.

മിഷേലിനും സജ്‌നയ്ക്കും ഫിറോസിനും ഇത്തരം ഗ്രൂപ്പുകളികളും പുറത്തുനടക്കുന്ന കാര്യങ്ങള്‍ പറയലും നിയമാവലിക്ക് പുറത്താണെന്നും നിയമാവലി ലംഘിച്ചതിന ്ശിക്ഷയുണ്ടാകുമെന്നും പറഞ്ഞു. ക്ഷുഭിതനായാണ് മോഹന്‍ലാല്‍ പരിപാടി ആരംഭിച്ചതുതന്നെ. ചെഗുവേരത്തൊപ്പിയും ടീഷര്‍ട്ടും പാന്റുമിട്ട് കയറി വന്ന് കണക്കിന് ശകാരിക്കുകയാണ് മോഹന്‍ലാല്‍ ചെയ്തത്. ഇനി വേഷം മാറിവന്നിട്ട് സംസാരിക്കാമെന്ന് പറഞ്ഞ് തിരിച്ചുപോയി. പിന്നീട് വന്നിട്ടാണ് ബിഗ് ബോസ് സാധാറണ നിലയിലായത്.

അതേ സമയം ലാലേട്ടന്റെ പൊട്ടിത്തറെയും ശകാരവുമെല്ലാം നാടകമാണെന്ന ആരോപണവുമായി ഓണ്‍ലൈനില്‍ വിമര്‍ശകര്‍ എത്തിയിട്ടുണ്ട്.

- Advertisment -

Most Popular