Saturday, July 27, 2024
Homeശോഭാസുരേന്ദ്രന്റെ ക്ഷണത്തിനെതിരെ കുഞ്ഞാലിക്കുട്ടി; എന്‍ഡിഎ അതിനും മാത്രം ആയിട്ടില്ല; ലീഗ് കറകളഞ്ഞ മതേതര പാര്‍ട്ടി;...
Array

ശോഭാസുരേന്ദ്രന്റെ ക്ഷണത്തിനെതിരെ കുഞ്ഞാലിക്കുട്ടി; എന്‍ഡിഎ അതിനും മാത്രം ആയിട്ടില്ല; ലീഗ് കറകളഞ്ഞ മതേതര പാര്‍ട്ടി; ശോഭയുടെ വീഡിയോ

മലപ്പുറം: മുസ്ലീം ലീഗ് കറകളഞ്ഞ മതേതര സ്വഭാവമുള്ള പാര്‍ട്ടിയാന്നെന്നും ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കാന്‍ ബി.ജെ.പി വളര്‍ന്നിട്ടില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി എംപി. എന്‍ഡിഎയിലേക്കുള്ള ശോഭാ സുരേന്ദ്രന്റെ ക്ഷണത്തിന് മറുപടി പറയുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

മലപ്പുറത്ത് ലീഗിന്റെ സൗഹൃദ സന്ദേശ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഇടത് മുന്നണി ബിജെപിയുടെ ഭാഷയിലാണ് ഇപ്പോള്‍ സംസാരിക്കുന്നത്. അതുകൊണ്ട് ബിജെപിക്ക് ക്ഷണിക്കാന് നല്ലത് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്ത് ബിജെപിയെ നേരിടുന്നതില്‍ കോണ്‍ഗ്രസാണ് മുന്നിലുള്ളത്. അതിനാല്‍, കോണ്‍ഗ്രസ് മുന്നണിയില്‍ നില്‍ക്കുന്നതില്‍ ലീഗിന് അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വര്‍ഗീയ നിലപാട് തിരുത്തി മോദിയുടെ നയങ്ങള്‍ സ്വീകാര്യമാണെന്ന് പറഞ്ഞാല്‍ മുസ്ലി ലീഗിനേയും ബിജെപി ഉള്‍ക്കൊള്ളുമെന്നാണ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്. ശോഭയെ പിന്തുണച്ചത് കുമ്മനം രാജശേഖരനും രംഗത്തെത്തി.അതേ സമയം, ശോഭാ സുരേന്ദ്രന്റെ പ്രസ്താവന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തള്ളി.

ശോഭാസുരേന്ദ്രന്റെ പ്രസംഗത്തിന്റെവീഡിയോ

- Advertisment -

Most Popular