ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്കെതിരായ പങ്ക് സംബന്ധിച്ച നുണക്കഥകൾ പൊളിഞ്ഞു വീഴുന്നു. മയക്കുമരുന്ന് കേസിൽ ബിനീഷിനെ പ്രതിചേർക്കാതെ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ബിനീഷിനെ ചോദ്യം ചെയ്തു എന്ന് മാത്രമാണ് ബിനീഷിനെപറ്റി നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്. അതേസമയം ബെംഗളൂരു സെഷന്‍സ് കോടതി വീണ്ടും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ മേല്‍ക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിനീഷിന്‍റെ അഭിഭാഷകർ.
അതേസമയം, ബിനീഷ്, മുഹമ്മദ് അനൂപിനെ ബിനാമിയാക്കി ലഹരി ഇടപാടിലൂടെ കോടികൾ സമ്പാദിച്ചു എന്നായിരുന്നു ഇഡി കുറ്റപത്രം. ഇതോടെ കേസിൽ ഇരു അന്വേഷണ ഏജൻസികളും രണ്ട് തട്ടിലാകുകയാണ്. ഇതോടെ ബിനീഷിനെതിരായി ഉന്നയിച്ച മയക്കുമരുന്ന കേസിനെ മുന്‍നിര്‍ത്തിയുള്ള ആരോപണങ്ങളില്‍ നിന്ന് കേരളത്തിലെ രാഷ്ട്രീയനേതാക്കളും മലക്കം മറിഞ്ഞു. ഉന്നയിച്ച ആരോപണങ്ങള്‍ ആരും മറന്നിട്ടില്ലെന്നിരിക്കെ കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ അടുത്ത ആരോപണങ്ങള്‍ക്ക് പിന്നാലെ പോകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ബിനീഷിനെതിരായി ഉയര്‍ന്നയിക്കപ്പെട്ട ആരോപണങ്ങളും അനുബന്ധ നടപടികളും രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ള വേട്ടയാടലായിരുന്നുവോ എന്ന സംശയം ഉയരുന്നത്.