Wednesday, September 11, 2024
Homeഎനിക്കും ഖുഷ്ബുവിനെ കാണണം; ഖുഷ്ബുവിനൊപ്പം സുരേന്ദ്രന്റെ റോഡ്‌ഷോ; കാണാനെത്തിയത് ആയിരങ്ങള്‍; അന്ന് കോണ്‍ഗ്രസ്സുകാര്‍; ഇന്ന് ബിജെപിക്കാര്‍...
Array

എനിക്കും ഖുഷ്ബുവിനെ കാണണം; ഖുഷ്ബുവിനൊപ്പം സുരേന്ദ്രന്റെ റോഡ്‌ഷോ; കാണാനെത്തിയത് ആയിരങ്ങള്‍; അന്ന് കോണ്‍ഗ്രസ്സുകാര്‍; ഇന്ന് ബിജെപിക്കാര്‍ എന്ന വ്യത്യാസം മാത്രം; വീഡിയോ

നടി ഖുഷ്ബുവിന് വേണ്ടി അമ്പലം വരെ പണിത ആരാധകരുണ്ട്. മലയാളികള്‍ അന്നെല്ലാം തമിഴ്‌നാട്ടുകാരെ പരിഹസിച്ചെങ്കിലും ഇന്ന് ഖുഷ്ബുരാഷ്ട്രീയത്തിലിറങ്ങിയപ്പോള്‍ ഖുഷ്ബുവിനെ ആരാധിക്കാന്‍ ആയിരക്കണക്കിന് അണികള്‍ റെഡിയാണ്. ആദ്യം കോണ്‍ഗ്രസ്സുകാരിയായി അവര്‍ കേരളത്തിലെത്തുകയും കോണ്‍ഗ്രസ്സുകാരെയൊന്നാകെ ആവേശത്തിലാക്കുകയും ചെയ്തു. ഇന്നിപ്പോള്‍ മോദിയാരാധികയായി കോണ്‍ഗ്രസ്സില്‍ നിന്ന് മലക്കം മറിഞ്ഞ് ബിജെപിയിലെത്തി.

ബിജെപിക്കാര്‍ക്ക് ആവേശമുണര്‍ത്തുന്ന പ്രസംഗങ്ങള്‍ കാഴ്ചവയ്ക്കുകയായിരുന്നു ദക്ഷിണേന്ത്യയിലെങ്ങും. ഇപ്പോള്‍ അവര്‍ ബിജെപിയുടെ ആവേശമായി കേരളത്തിലുമെത്തി. കെ സുരേന്ദ്രന്റെ വിജയയാത്രയില്‍ അണി ചേര്‍ന്നു. പാലക്കാട് ഖുഷ്ബുവിനെ കാണാന്‍ വിജയയാത്രയില്‍ ആയിരങ്ങളാണ് അണിനിരന്നത്. ഖുഷ്ബുവിനൊപ്പം സുരേന്ദ്രന്‍ റോഡ് ഷോയും നടത്തി. ഖുഷ്ബുവിന്റെ പ്രസംഗം താഴെ

- Advertisment -

Most Popular