നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി മുന്‍ പ്രസിഡണ്ട് വിഎം സുധീരനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പ്രകടനം നടത്തി. തൃശൂര്‍ ചാവക്കാട് ടൗണിലാണ് പ്രകടനം. ‘വിഎം സുധീകരന്‍ മത്സരിക്കണം’ എന്ന ഫ്‌ളകസ് കൈയ്യിലേന്തിയാണ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
കെ മുരളീധരന്‍ വട്ടിയൂര്‍കാവ് വിട്ട സാഹചര്യത്തില്‍ വിഎം സുധീരനെ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുവെന്നാണ് സൂചന. കൊവിഡ് ചികിത്സയിലായിരുന്ന സുധീരന്‍ നിലവില്‍ പൂര്‍ണ വിശ്രമത്തിലാണ്. ആറ് മാസം വരെ വിശ്രമം തുടരേണ്ടി വരും. അതേസമയം താന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നിലപാടില്‍ തന്നെയാണ് സുധീരന്‍.
സുധീരനെ തെരഞ്ഞെടുപ്പ കളത്തില്‍ ഇറക്കണമെന്നാവശ്യപ്പെട്ട് എഐസിസി സെക്രട്ടറിമാരായ പിവി മോഹനനും പി വിശ്വനാഥനും സുധീരനുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന.