Thursday, November 7, 2024
Homeലാവലിന്‍ കേസില്‍ ഗുരുതര ആരോപണവുമായി കെ സുരേന്ദ്രന്‍; കേസ് അട്ടിമറിക്കാന്‍ എ കെ ആന്റണിയും ടി...
Array

ലാവലിന്‍ കേസില്‍ ഗുരുതര ആരോപണവുമായി കെ സുരേന്ദ്രന്‍; കേസ് അട്ടിമറിക്കാന്‍ എ കെ ആന്റണിയും ടി കെ എ നായരും ഗൂഢാലോചന നടത്തി

കണ്ണൂര്‍: ലാവലിന്‍ കേസില്‍ ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയും  ഒന്നാം യു.പി.എ കാലത്ത് പ്രധാനമന്ത്രിയുടെ ഉപദേശകനായിരുന്ന ടി.കെ.എ നായരും ഗൂഢാലോചന നടത്തിയെന്നാണ് സുരേന്ദ്രന്റെ ആരോപണം.
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് എസ്എന്‍സി ലാവലിന്‍ കേസില്‍ ഉണ്ടായത്.

എന്നാല്‍, കേസ് നീതിപൂര്‍വം നടന്നിട്ടില്ല. സംസ്ഥാനത്തെ കോടതികളില്‍ പിണറായി വിജയനെ രക്ഷിക്കാനുള്ള ആസൂത്രിതമായ ശ്രമം നടന്നതായും കെ സുരേന്ദ്രന്‍ ആരോപിച്ചു.

കേസുമായി ബന്ധപ്പെട്ട് ദുരൂഹമായ പല കാര്യങ്ങളും ഉയര്‍ന്നുവന്നിരുന്നു. ചരിത്രത്തില്‍ കേട്ടുകേഴ്‌ലി ഇല്ലാത്ത തരത്തില്‍ സംസ്ഥാന ഖജനാവിന് 374 കോടി രൂപയുടെ നഷ്ടം വരുത്തിയ അഴിമതിക്കേസ് വിചാരണ കൂടാതെ തള്ളി.

എ.കെ ആന്റണി ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ പല ഉന്നത നേതാക്കന്മാരും പിണറായി വിജയനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പിണറായി വിജയന് സഹായം ലഭിച്ചു. അന്നത്ത പ്രധാനമന്ത്രിയുടെ ഉപദേശകനായ ടി.കെ.എ നായരും എ.കെ ആന്റണിയും  ലാവലിന് കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി-സുരേന്ദ്രന്‍ പറഞ്ഞു.

- Advertisment -

Most Popular