Tuesday, November 5, 2024
HomeNewshouseഅമേരിക്കയില്‍ അഞ്ചുലക്ഷം കവിഞ്ഞ് കൊവിഡ് മരണം; സ്തംഭിച്ച് നിന്ന് ഭരണകൂടം; ജോ ബൈഡന്റെ നേതൃത്വത്തില്‍ വൈറ്റ്...

അമേരിക്കയില്‍ അഞ്ചുലക്ഷം കവിഞ്ഞ് കൊവിഡ് മരണം; സ്തംഭിച്ച് നിന്ന് ഭരണകൂടം; ജോ ബൈഡന്റെ നേതൃത്വത്തില്‍ വൈറ്റ് ഹൗസില്‍ പ്രാര്‍ത്ഥന

വാഷിങ്ടൺ: യു.എസിൽ കോവിഡ് മരണസംഖ്യ അഞ്ചുലക്ഷം പിന്നിട്ടു. ജോൺ ഹോപ്കിൻസ് സർവകലാശാല പുറത്തുവിട്ട കണക്കുപ്രകാരം 5.1 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. 1918-ലെ ഇൻഫ്ലുവെൻസ ബാധയ്ക്കുശേഷം ഇത്രയും പേർ മരിക്കാനിടയായ ഒരസുഖം രാജ്യം നേരിട്ടിട്ടില്ലെന്ന് പകർച്ചവ്യാധി വിഭാഗം വിദഗ്ധൻ ഡോ. ആന്റണി ഫൗസി ചൂണ്ടിക്കാട്ടുന്നു. മരണം നാലുലക്ഷം കവിഞ്ഞത് ജനുവരിയിലാണ്. രാജ്യത്ത് കോവിഡ് കൈവിട്ടുപോവാൻ കാരണം മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിരുത്തരവാദിത്വമാണെന്നാണ് വിലയിരുത്തപ്പെടുന്നു.

അതേസമയം, മരിച്ചവർക്കായി തിങ്കളാഴ്ച വൈറ്റ്ഹൗസിൽ അനുസ്മരണവും മൗനപ്രാർഥനയും നടന്നു. പ്രസിഡന്റ് ജോ ബൈഡൻ, പ്രഥമവനിത ജിൽ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ഭർത്താവ് ഡഗ് എംഹോഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

- Advertisment -

Most Popular