Saturday, September 14, 2024
HomeFilm houseഉദ്ഘാടന ചിത്രം 'ക്വോവാഡിസ് ഐഡ'; തലശ്ശേരിയിൽ ഒരുങ്ങി

ഉദ്ഘാടന ചിത്രം ‘ക്വോവാഡിസ് ഐഡ’; തലശ്ശേരിയിൽ ഒരുങ്ങി

തലശ്ശേരി: ചൊവ്വാഴ്ചമുതൽ തലശ്ശേരിയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രം ബോസ്‌നിയൻ ആഭ്യന്തരയുദ്ധത്തിൽ ഇരയായവരുടെ ജീവിതം പറയുന്ന ‘ക്വോവാഡിസ് ഐഡ’.

ആഭ്യന്തരയുദ്ധകാലത്ത് ഐക്യരാഷ്ട്രസഭയ്ക്കുവേണ്ടി പരിഭാഷകയായി പ്രവർത്തിക്കുന്ന ഐഡയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. യു.എൻ. അഭയാർഥി ക്യാമ്പിലെ ജീവിതവും മരണത്തിനും രക്ഷപ്പെടലിനും ഇടയിലെ സാഹസിക സഞ്ചാരവുമാണ് പ്രമേയം.

ഓസ്കർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ചിത്രത്തിന്റെ സംവിധായകൻ ജാസ്മില സബാനിക്കാണ്. ലോകസിനിമ വിഭാഗത്തിലാണ് ഈ ചിത്രമുള്ളത്. ജാസ്മില സബാനിക്കാണ് സംവിധായകൻ.

സജ്ജീകരണങ്ങൾ


തിയേറ്ററുകളിൽ അണുനശീകരണം നടത്തി. ഒന്നിടവിട്ട സീറ്റുകളിലാണ് പ്രവേശനം. ഓരോ തിയേറ്ററിലും പ്രവേശനം അനുവദിക്കുന്ന സീറ്റുകളുടെ എണ്ണം (തിയേറ്റർ, സീറ്റുകൾ എന്ന ക്രമത്തിൽ).

ലിബർട്ടി സ്യൂട്ട്-162, ലിബർട്ടി ഗോൾഡ്-107, ലിറ്റിൽ പാരഡൈസ്-250, പാരഡൈസ്-177, മിനി പാരഡൈസ്-125, മൂവി ഹൗസ്-373.

- Advertisment -

Most Popular