തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിയായ ഇ എം സി സിയുമായി ഉണ്ടാക്കിയ കരാറിനെ കുറിച്ച് അന്വേഷണമില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ
ആഴക്കടല്‍ മല്‍സ്യബന്ധനകരാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ കടുത്ത നിലപാടില്‍ ഇപി ജയരാജന്‍. അപ്രതീക്ഷിതമായി വിവാദമുയരുകയും അപ്പോ തന്നെ മുന്‍പിന്നാലോചിക്കാതെ പ്രതികരിച്ച് വലിയ കുഴപ്പങ്ങളില്‍ ചെന്ന് ചാടുകയും ചെയ്തതോടെയാണ് ഇപി മാധ്യമങ്ങളോട് തട്ടിക്കയറിയത്. കെ സിങ്ക് എംഡി എന്‍ പ്രശാന്തിനെ കുറിച്ചൊന്നും എനിക്കറിയില്ല, ക്ലിഫ് ഹൗസില്‍ കമ്പനി പ്രതിനിധികള്‍ കണ്ടതിനെ കുറിച്ച് അവിടെ പോയി ആര്‍ക്കും ചര്‍ച്ച നടത്താം. അതൊന്നും വിവാദമാക്കേണ്ടതല്ല, ഇത് ബ്ലാക്‌മെയിലിംഗാണ്. എന്നാല്‍ ബ്ലാക്‌മെയിലിംഗിന് പിന്നാലെ പോകാന്‍ സമയമില്ല. ഞങ്ങള്‍ക്കത് ഇപ്പോള്‍ അന്വേഷിക്കാന്‍ നേരമില്ല. വികസനകാര്യങ്ങളില്‍ ശ്രദ്ധിക്കണം. അതേ സമയം എന്‍പ്രശാന്ത് തന്റെ വകുപ്പിലല്ല. ആ മന്ത്രിയോടാണ് ചോദിക്കേണ്ടതെന്നും വി മുരളീധരന്‍ രഹസ്യങ്ങള്‍ പോക്കറ്റിലിട്ട് നടക്കാതെ ആവശ്യമുള്ള സമയങ്ങളില്‍ അറിയിക്കുകയാണ് വേണ്ടത് എന്നും ജയരാജന്‍ പറഞ്ഞു.