ഏഷ്യാനെറ്റ് ന്യൂസ് സി വോട്ടര്‍ നിയമസഭാ തെരഞ്ഞെടുപ്പ് സര്‍വ്വേയില്‍ മുഖ്യമന്ത്രിയാകേണ്ടയാളായി പിണറായി വിജയനെ തെരഞ്ഞെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ 39 ശതമാനം വോട്ട് നേടി ഒന്നാംസ്ഥാനത്തെത്തി. അതേ സമയംപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് നാണക്കേടുണ്ടാക്കുന്ന സര്‍വ്വേഫലമാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്. അഞ്ചാംസ്ഥാനത്താണ് ചെന്നിത്തലയുടെ സ്ഥാനം.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് കിട്ടിയ വോട്ടോ ചെന്നിത്തലയ്ക്കും കിട്ടിയുള്ളൂ. ആറ് ശതമാനം മാത്രം. പിണറായി വിജയന് തൊട്ടുപിന്നില്‍ ഉമ്മന്‍ചാണ്ടിയാണുള്ളത്. 18 ശതമാനം വോട്ട് നേടി ഉമ്മന്‍ചാണ്ടി. എന്നാല്‍ മൂന്നാംസ്ഥാനത്ത് ശശി തരൂരാണ്. ശശി തരൂരിന് 9 ശതമാനം വോട്ട് ലഭിച്ചു. പിന്നാലെ കെകെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ഏഴ് ശതമാനം പേര്‍ പറയുന്നു. അടുത്തസ്ഥാനത്ത്ചെന്നിത്തലയ്‌ക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ്. ഇരുവരും മുഖ്യമന്ത്രിയാകണം എന്നാഗ്രഹിക്കുന്നതും ആറ് ശതമാനം. മുല്ലപ്പള്ളിയാകണമെന്നാഗ്രഹിക്കുന്നവര്‍ 4 ശതമാനം. പികെ കുഞ്ഞാലിക്കുട്ടി 2 ശതമാനം. മറ്റാരെങ്കിലും ആകണമെന്ന് പറയുന്നവര്‍ ആറ് ശതമാനം.