Wednesday, September 11, 2024
Homeകൊവിഡ്കാലത്ത് കോട്ടപോലെ നിന്ന് പോരാടി; പ്രളയത്തെ തോല്‍പ്പിച്ചു; ക്ഷേമപദ്ധതികളും വികസന പദ്ധതികളും ജനത്തെ ഉയര്‍ത്തി; ചരിത്രത്തിലാദ്യമായി...
Array

കൊവിഡ്കാലത്ത് കോട്ടപോലെ നിന്ന് പോരാടി; പ്രളയത്തെ തോല്‍പ്പിച്ചു; ക്ഷേമപദ്ധതികളും വികസന പദ്ധതികളും ജനത്തെ ഉയര്‍ത്തി; ചരിത്രത്തിലാദ്യമായി പിണറായി സര്‍ക്കാരിന് തുടര്‍ഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സി സര്‍വ്വേ

ഏഷ്യാനെറ്റ് ന്യൂസ് സി വോട്ടര്‍ നിയമസഭാ തെരഞ്ഞെടുപ്പ് സര്‍വ്വേയില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് പ്രവചനം. പ്രതിപക്ഷത്തിന്റെ സകല കുത്തിത്തിരിപ്പുകളെയും അതിജീവിച്ച് ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ കേരളചരിത്രത്തിലാദ്യമായി ഭരണത്തുടര്‍ച്ച നേടുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സിവോട്ടര്‍ സര്‍വ്വേഫലം.

ചാനലുകള്‍ തന്നെ പറയുന്നതുപോലെ പ്രതിരോധത്തിലാണ് എന്ന പറഞ്ഞ് നടത്തിയ സകല പ്രചാരണങ്ങളെയും തള്ളിക്കൊണ്ട് ജനം സര്‍ക്കാരിനൊപ്പം നില്‍ക്കുന്നു എന്ന് സൂചിപ്പിക്കുന്ന യുക്തിസഹമായ സര്‍വ്വേഫലമാണ് ഏഷ്യാനെറ്റും 24 ന്യൂസും പുറത്തുവിട്ടത്.
കൊവിഡ് കാലപ്രവര്‍ത്തനങ്ങളും ക്ഷേമപെന്‍ഷനുള്‍പ്പെടെയുള്ളക്ഷേമപ്രവര്‍ത്തനങ്ങളും വികസനപ്രവര്‍ത്തനങ്ങളും സര്‍ക്കാരിന് വോട്ടായി മാറുമെന്നാണ് സര്‍വ്വേ പറയുന്നത്.

അതേ സമയം സര്‍ക്കാരിനെ ശക്തമായി നിന്ന് നയിച്ച പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള അംഗീകാരമായി ഈ തെരഞ്ഞെടുപ്പ് മാറുമെന്നാണ് വിശദാംശങ്ങളിലൂടെ സൂചിപ്പിച്ചത്. മധ്യകേരളം മാത്രമാണ് യുഡിഎഫിനൊപ്പം നില്‍ക്കുക, തെക്കന്‍ കേരളവും വടക്കന്‍ കേരളവും ഇടതുപക്ഷത്തെ പിന്തുണയ്ക്കും.

അതേ സമയംമുഖ്യമന്ത്രിയാകേണ്ടയാളായി പിണറായി വിജയനെ തെരഞ്ഞെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ 39 ശതമാനം വോട്ട് നേടി ഒന്നാംസ്ഥാനത്തെത്തി. അതേ സമയംപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് നാണക്കേടുണ്ടാക്കുന്ന സര്‍വ്വേഫലമാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്. അഞ്ചാംസ്ഥാനത്താണ് ചെന്നിത്തലയുടെ സ്ഥാനം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് കിട്ടിയ വോട്ടോ ചെന്നിത്തലയ്ക്കും കിട്ടിയുള്ളൂ. ആറ് ശതമാനം മാത്രം. പിണറായി വിജയന് തൊട്ടുപിന്നില്‍ ഉമ്മന്‍ചാണ്ടിയാണുള്ളത്. 18 ശതമാനം വോട്ട് നേടി ഉമ്മന്‍ചാണ്ടി. എന്നാല്‍ മൂന്നാംസ്ഥാനത്ത് ശശി തരൂരാണ്. ശശി തരൂരിന് 9 ശതമാനം വോട്ട് ലഭിച്ചു. പിന്നാലെ കെകെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ഏഴ് ശതമാനം പേര്‍ പറയുന്നു. അടുത്തസ്ഥാനത്ത്
ചെന്നിത്തലയ്‌ക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ്. ഇരുവരും മുഖ്യമന്ത്രിയാകണം എന്നാഗ്രഹിക്കുന്നതും ആറ് ശതമാനം. മുല്ലപ്പള്ളിയാകണമെന്നാഗ്രഹിക്കുന്നവര്‍ 4 ശതമാനം. പികെ കുഞ്ഞാലിക്കുട്ടി 2 ശതമാനം. മറ്റാരെങ്കിലും ആകണമെന്ന് പറയുന്നവര്‍ ആറ് ശതമാനം.

- Advertisment -

Most Popular