ഇടതുപക്ഷപ്രവര്‍ത്തകര്‍ക്ക് ആവേശമുണര്‍ത്തിക്കൊണ്ട് 24 ന്യൂസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് സര്‍വ്വേഫലം. മികച്ച പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ തണവത്തെയത്രയും സീറ്റ് നേടില്ലെങ്കിലും തുടര്‍ഭരണം ചരിത്രത്തിലാദ്യമായി കേരളത്തില്‍ സംഭവിക്കുമെന്ന് പ്രവചിച്ചുകൊണ്ടാണ് സര്‍വ്വേഫലം. 68 മുതല്‍ 78വരെ സീറ്റ് നേടാമെന്നാണ് പ്രവചനം.

62 മുതല്‍ 72 വരെ സീറ്റ് നേടി യുഡിഎഫ് പ്രതിപക്ഷത്തിരിക്കുമെന്നും 24 പറയുന്നു. അതേ സമയം ബിജെപിക്ക് 1 മുതല്‍ രണ്ട് വരെ സീറ്റ് കിട്ടിയേക്കാം. എന്നാല്‍ മികച്ച മുഖ്യമന്ത്രിയായി പിണറായി വിജയനെ തെരഞ്ഞെടുത്തു. അതേ സമയം ആരാകണം മുഖ്യമന്ത്രിയെന്ന ചോദ്യത്തിനും പിണറായി തന്നെയെന്നുത്തരം കിട്ടി. രണ്ടാമതെത്തിയത് ഉമ്മന്‍ചാണ്ടിയാണ്. മൂന്നാമതാണ് ചെന്നിത്തല.
