ദൃശ്യം 2 വമ്പന്‍ സ്വീകരണം ഏറ്റുവാങ്ങി മുന്നേറുമ്പോള്‍ ഒരു മൂന്നാംഭാഗത്തെ കുറിച്ചാലോചിക്കാാന്‍ സമയമായിട്ടില്ലെന്ന് സംവിധായകന്‍ ജിത്തുജോസഫ്. ആദ്യഭാഗം ഇറങ്ങിയപ്പോള്‍ പലരും ചോദിച്ചതാണ്. രണ്ടാംഭാഗം എടുത്തൂടേ എന്ന്. അന്ന് ഞാന്‍ അതൊക്കെ നിഷേധിച്ചതാണ്.എന്നാല്‍ പിന്നീട് പലരും പല രീതിയില്‍ ഒരു രണ്ടാംഭാഗത്തിന്റെ സാധ്യതയെ കുറിച്ച് സൂചനകള്‍ തന്നു. ചിലരൊക്കെ സ്വതന്ത്രമായി തിരിക്കഥകള്‍ തന്നെ എഴുതിയുണ്ടാക്കി. എന്നാല്‍ ഞാന്‍ അതിനൊന്നും ആദ്യം വഴങ്ങിക്കൊടുത്തില്ല. ഒടുക്കം ആലോചിച്ചുവന്നപ്പോള്‍ എന്നാപ്പിന്നെ നോക്കിക്കളയാം എന്നുകരുതി. അങ്ങനെയാണ് നാലുവര്‍ഷമെടുത്ത് ദൃശ്യം 2 സംഭവിച്ചത്. അതുകൊണ്ട് മൂന്നാംഭാഗം ഉണ്ടാകുമോ ഇല്ലയോ എന്നൊന്നും ഇപ്പോള്‍ ഞാനുറപ്പിച്ചുപറയുന്നില്ല. ദൃശ്യവുമായി ബന്ധപ്പെട്ട എല്ലാ കഥകളും ജിത്തു തുറന്നുപറയുന്നു. വീഡിയോ താഴെ.
ഞാന്‍ ത്രില്ലര്‍ സിനിമയുടെ ആളല്ല ; ദൃശ്യം ത്രീ ഉണ്ടാകില്ലെന്ന് പറയാനാകില്ല; ലൈഫ് ഓഫ് ജോസൂട്ടി പരാജയപ്പെട്ടോട്ടെന്ന് കരുതിയെടുത്ത സിനിമ; ജിത്തുജോസഫ് മനസ്സുതുറക്കുന്നു
- Advertisment -