ആത്മകഥ പറയുമ്പോള്‍ അത് വിവാദമാക്കുക എന്നത് ബോളിവുഡ് താരങ്ങളുടെ സ്ഥിരം ശൈലിയാണ്. ചിലത് കൃത്രിമമായ വിവാദങ്ങളായിരിക്കും, മറ്റുചില സ്വാഭാവികമായതുമാകും. എന്തായാലും ബോളിവുഡ് താരങ്ങളുടെ സ്വകാര്യജീവിതം അറിയാന്‍ ആരാധകര്‍ക്കും താല്‍പര്യം കാണുമല്ലോ. ഏറ്റവും ഒടുവില്‍ ബോളിവുഡിന്റെ പ്രിയപ്പെട്ട നടി പ്രിയങ്ക ചോപ്ര ആത്മകഥയോട് ചേര്‍ന്നുനില്‍ക്കുന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരം പുറത്തിറക്കിയതിന് പിന്നാലെയാണ് പാപ്പരാസികള്‍.
അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസുമായുള്ള വിവാഹ ശേഷവും മുമ്പുമുള്ള വ്യത്യസ്തമായ അനുഭവങ്ങളാണ് പുസ്തകത്തില്‍. ‘അണ്‍ഫിനിഷ്ഡ് മെമയര്‍’ എന്ന പുസ്‌കംപ്രിയങ്കചോപ്രയുടെ ജീവിതത്തിലെ രസകരവും സങ്കടകരവുമായ നിമിഷങ്ങളെല്ലാം പങ്കുവയ്ക്കുന്നു. ചില തുറന്നെഴുത്തുകളും ‘അണ്‍ഫിനിഷ്ഡ് മെമയറില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നവര്‍ ചിലപ്പോള്‍ നിരാശരാകേണ്ടി വരും. കാരണം ഇത് പ്രിയങ്കയുടെ ആസ്വാദ്യകരമായ ജീവിതാനുഭവങ്ങളാണ്.
വിവാദത്തിനുള്ള വകയൊന്നും ഈ പേജുകളിലില്ല.
വിവാഹവസ്ത്രത്തെ കുറിച്ചുള്ള പ്രിയങ്കയുടെ കുറിപ്പാണിപ്പോള്‍ ചര്‍ച്ചാവിഷയം. ” വിവാഹ ദിനത്തില്‍ ഞാന്‍ ധരിച്ച ഗൗണും ശിരോവസ്ത്രവുമുണ്ടാക്കിയ ഭാരം കരുതിയതിലും അപ്പുറമാണ്. റാല്‍ഫ് ലോറെന്റെ ഗൗണാണ് ധരിച്ചിരുന്നത്. 75 അടി നീളമുള്ള ശിരോവസ്ത്രമായിരുന്നു. അതു ധരിച്ചതു മൂലം വിവാഹദിനം മുഴുവന്‍ എനിക്ക് കഴുത്തു വേദനയായിരുന്നു.