മലമ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ നടത്തുന്നത് ലൈംഗിക ചൂഷണമെന്ന് പരാതി. പുതുപ്പരിയാരം നൊട്ടംപാറയില്‍ രമേഷി (കുട്ടന്‍40) നെയാണ് കഴിഞ്ഞ ദിവസം മലമ്പുഴ പൊലീസ് പിടികൂടിയത്. അനാഥാലയങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും വസ്ത്രങ്ങളും ബാഗുകളും നല്‍കുന്നത് ഇയാളുടെ പതിവാണ്. ഇവയുടെ ഉദ്ഘാടത്തിന് ഉന്നത ഉദ്യോ?ഗസ്ഥരെ വിളിക്കുകയും ഈ ബന്ധം ഉപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടെന്നും പറയുന്നു. വാളയാറില്‍ സഹോദരിമാര്‍ മരിച്ച കേസില്‍ നീതി ലഭിക്കാനെന്ന പേരില്‍ രമേഷും സമരരം?ഗത്തുണ്ടായിരുന്നു.
മലമ്പുഴ മന്തക്കാട് വാടകയ്ക്ക് താമസിക്കുന്ന പെണ്‍കുട്ടികളുടെ വീട് ഇടയ്ക്കിടെ സന്ദര്‍ശിച്ചിരുന്ന ഇയാള്‍, കുട്ടികളുടെ അമ്മ നാട്ടില്‍ പോയപ്പോഴാണ് അതിക്രമം നടത്തിയത്. സംഭവം പുറത്തുപറഞ്ഞാല്‍ അമ്മയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകയാണ് മലമ്പുഴ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ചു. തുടര്‍ന്ന് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പുതുപ്പരിയാരം ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയെങ്കിലും സൂക്ഷ്മപരിശോധനയില്‍ തള്ളി. തുടര്‍ന്ന്, ഡമ്മിയായ ഇയാളുടെ ഭാര്യ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി.